Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅരിസോണയിൽ ഭാര്യ ഭർത്താവിനു നേരെ വെടിയുതിർത്തു

അരിസോണയിൽ ഭാര്യ ഭർത്താവിനു നേരെ വെടിയുതിർത്തു

അരിസോണ (യുഎസ്): വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിനു നേരെ വെടിയുതിർത്തു. യുഎസിലെ അരിസോണയിലാണ് സംഭവം. സംഭവത്തിൽ ക്രിസ്റ്റീന പസ്ക്വാലെറ്റോ എന്ന യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സെപ്റ്റംബർ 20ന് രാത്രിയോടെ അറുപത്തിരണ്ടുകാരിയായ ക്രിസ്റ്റീന ഭർത്താവ് പസ്ക്വാലെറ്റോ താമസിക്കുന്ന വീട്ടിലേക്ക് എത്തുകയായിരുന്നു. മാസങ്ങൾക്കു മുൻപ് ഭാര്യയുമായി പിരിഞ്ഞ പസ്ക്വാലെറ്റോ പ്രസ്കോട്ടിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തുടർന്ന് വിവാഹമോചനത്തെ പറ്റി ക്രിസ്റ്റീനയും പസ്ക്വാലെറ്റോയും തമ്മിൽ വാക്തർക്കം ഉണ്ടായി. തനിക്ക് വിവാഹമോചനത്തിനു താൽപര്യമുണ്ടായിരുന്നില്ലെന്ന് ക്രിസ്റ്റ‌ീന പൊലീസിനോടു പറഞ്ഞു. തുടർന്ന് കിടക്കുകയായിരുന്ന ഭർത്താവിനു നേരെ വെടിയുതിർത്തതായും ക്രിസ്റ്റീന പൊലീസിനു മൊഴിനൽകി.

എണ്‍പതുകാരനായ പസ്ക്വാലെറ്റോയ്ക്ക് കൈത്തണ്ടയിലാണ് വെടിയേറ്റത്. വിവാഹമോചനം വേണമെന്ന് ഭർത്താവ് വീണ്ടും ആവശ്യപ്പെട്ടതാണ് ക്രിസ്റ്റീനയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഭർത്താവിനു നേരെ അവർ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments