തിരുവനന്തപുരം: പുതിയ മദ്യനയം വരുന്നതുവരെ ബാറുകൾക്ക് ലൈസൻസ് നൽകരുതെന്ന നിർദേശവുമായി നികുതി വകുപ്പ്. സർക്കാർ നിർദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസൻസ് നൽകരുതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കർശന നിർദേശം നൽകിയത് .
അതേസമയം സാംബശിവ റാവുവിന് പകരം പുതിയ കമ്മീഷണറെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്. മൂന്നുപേർ ചുരുക്കപ്പട്ടികയിൽ ഉണ്ടെന്നാണ് സൂചന. തിങ്കളാഴ്ചയോടെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കാനാണ് സാധ്യത. സാംബ ശിവറാവു എസ്സി എസ്ടി വികസന സ്പെഷ്യൽ സെക്രട്ടറിയായി ഇന്ന് ചുമതല ഏറ്റെടുത്തേക്കും .
സർക്കാരും മന്ത്രിയും അറിയാതെ പുതുക്കലിന് പുറമെ പുതിയ ബാറുകൾക്കും എക്സൈസ് വകുപ്പ് ലൈസൻസ് നൽകിയത് വിവാദമായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ ‘ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ്’ എന്ന കമ്പനിക്ക് രണ്ട് FL-7 ലോഞ്ച് ബാർ ലൈസൻസുകളാണ് അനുവദിച്ചത്. അനുമതി നൽകിയതിന്റെ നിർണായക രേഖകൾ മീഡിയവണിന് ലഭിച്ചു. മദ്യനയം വരും വരെ ലൈസൻസ് നൽകില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം.
Leave a Comment
Your comment will be visible after admin approval.