Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായി ‘എഡ്യൂക്കേഷൻ യുഎസ്എ’; അറിയാം വിവരങ്ങൾ

അമേരിക്കയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായി ‘എഡ്യൂക്കേഷൻ യുഎസ്എ’; അറിയാം വിവരങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത് റെക്കോർഡ് വിസയെന്ന് ഇന്ത്യയിലെ യുഎസ് എംബസി. കഴിഞ്ഞ പാദത്തിൽ 90,000 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നൽകിയത്. ഇന്ത്യയും യുഎസും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയത്തിലെ ചരിത്രപരമായ നാഴികല്ല് അടയാളപ്പെടുത്തിയെന്നും എംബസി വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള സ്റ്റുഡന്റ് വിസകളിൽ നാലിലൊന്നും ഇന്ത്യയിൽ തന്നെയാണ് നൽകിയതെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇന്ത്യ-അമേരിക്ക ബന്ധം ദൃഢപ്പെടുന്നതിന്റെ ശുഭസൂചനയാണ് ഈ കണക്കുകൾ പറയുന്നത്. ‘ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയെ തിരഞ്ഞെടുത്ത ഓരോ ഇന്ത്യൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഓരോ വിദ്യാർത്ഥികളും കൃത്യസമയത്ത് തന്നെയാണ് വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്നതെന്ന് ഉറപ്പ് വരുത്താൻ കഴിഞ്ഞു. മികച്ച സംഘടിതവും നൂതനവുമായ പ്രവർത്തനത്തിന്റെ ഫലമാണിതെന്ന്’ എംബസി എക്‌സിൽ കുറിച്ചു.

നിലവിലെ അദ്ധ്യയന വർഷത്തിൽ 2,00,000-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടുന്നു. നിലവിൽ യുഎസിലുള്ള 20 ശതമാനം  അന്തർദ്ദേശീയ വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ വിദ്യാർത്ഥികളാണ്. യുഎസിൽ വിദ്യാഭ്യാസം നേടാൻ താൽപര്യമുള്ളവർക്കായി ‘എഡ്യൂക്കേഷൻ യുഎസ്എ’ എന്ന പരിപാടി സർക്കാർ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സംബന്ധിച്ചും വിസ പ്രക്രിയ സംബന്ധിച്ചുമുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്ന സർക്കാർ സ്‌പോൺസേർഡ് ഉപദേശക സേവനമാണ് ‘എഡ്യൂക്കേഷൻ യുഎസ്എ’.

ഇന്ത്യയിൽ ഉടനീളമുള്ള എട്ട് ഉപദേശക കേന്ദ്രങ്ങളുള്ള അംഗീകൃത യുഎസ് കോളേജുകളെയും സർവ്വകലാശാലകളെയും പ്രതിനിധീകരിക്കുന്നത് EducationUSA ആണ്. കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക്  Educationusa.state.gov അല്ലെങ്കിൽ @educationUSAindia ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സന്ദർശിക്കാവുന്നതാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments