മനാമ: ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇന്ത്യന്‍ വിദേശകാര്യ മന്തി എസ് ജയശങ്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി മീറ്റിംഗിനിടയില്‍ ന്യൂയോര്‍ക്കിലായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി സഹകരണം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വ്യാപാര മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യയും ബഹ്‌റൈനും തമ്മിലുളള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ ബഹ്‌റൈന്റെ സ്ഥിരം പ്രതിനിധി അംബാസിഡര്‍ ജമാല്‍ ഫാരെസ് അല്‍ റുവൈയ്ക്ക് പുറമെ വിദേശകാര്യ മന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു.