ബംഗളൂരു: കർണാടക സർക്കാർ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ) അടിസ്ഥാന ശമ്പളത്തിന്റെ 15.75 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വർധിപ്പിച്ചു. 2026 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. 2024 ലെ പുതുക്കിയ സംസ്ഥാന ശമ്പള സ്കെയിലുകൾക്ക് കീഴിലുള്ള ഡി.എയിൽ 2.25 ശതമാനം വർധനവ് പ്രഖ്യാപിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
യു.ജി.സി, എ.ഐ.സി.ടി.ഇ, ഐ.സി.എ.ആർ ശമ്പള സ്കെയിലുകൾ പ്രകാരം പെൻഷൻ വാങ്ങുന്ന വിരമിച്ച ജീവനക്കാരെയും സംസ്ഥാന പെൻഷൻകാരായി കണക്കാക്കുന്നതിനാൽ ഉത്തരവിൽ ഉൾപ്പെടുത്തും. പുതുക്കിയ ക്ഷാമബത്ത മുഴുവൻ സമയ സർക്കാർ ജീവനക്കാർ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ, റെഗുലർ ടൈം ശമ്പള സ്കെയിലുകൾ വാങ്ങുന്ന വർക്ക് ചാർജ്ഡ് ജീവനക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും മുഴുവൻ സമയ ജീവനക്കാർ എന്നിവർക്ക് ബാധകമായിരിക്കും.
Leave a Comment
Your comment will be visible after admin approval.