Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാത്യു കുഴല്‍നാടന്‍ നേതൃനിരയിലേക്ക്, എം ലിജുവും ഒപ്പം; കെ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്ത് തുടരും

മാത്യു കുഴല്‍നാടന്‍ നേതൃനിരയിലേക്ക്, എം ലിജുവും ഒപ്പം; കെ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: കെപിസിസി ഭാഗികമായി പുന:സംഘടിപ്പിക്കാന്‍ ആലോചന. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാവില്ല. കെ സുധാകരന്‍ അദ്ധ്യക്ഷനായി തുടരും.

ഭാരവാഹികളില്‍ ചിലര്‍ക്ക് മാറ്റമുണ്ടാവും. എണ്ണം വര്‍ധിപ്പിക്കും. 35 ഭാരവാഹികളാണ് ഇനി ഉണ്ടാവുക. നിലവില്‍ അത് 26 ആണ്.

കെ സി ജോസഫ്, എം ലിജു, മാത്യു കുഴല്‍നാടന്‍ എന്നിവരെ ഭാരവാഹികളാക്കിയേക്കും. സിഎംആര്‍എല്‍ വിഷയത്തിലെ ഇടപെടലില്‍ മാത്യുവിന് ശ്രദ്ധ നേടാന്‍ കഴിഞ്ഞു. അതിനാല്‍ സംഘടന രംഗത്ത് മാത്യുവിന്റെ ഇടപെടല്‍ വര്‍ധിപ്പിക്കാനാണ് നേതൃനിരയിലുള്ള ആലോചന.

പുതിയ ഭാരവാഹി പട്ടികയില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തന മികവ് കൂടി പരിഗണിച്ചാണ് ഈ നിര്‍ദേശം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments