ബ്രിട്ടീഷ് കൊളംബിയ: സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ആരാധനാലയത്തിന് പുറത്ത് കൊലപ്പെടുത്തിയതില്‍ കുറഞ്ഞത് ആറ് പുരുഷന്മാരും രണ്ട് വാഹനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. സാക്ഷി മൊഴികള്‍ ഉള്‍പ്പെടെ അവലോകനം ചെയ്ത വീഡിയോ പ്രകാരം വലുതും സംഘടിതവുമായ പ്രവര്‍ത്തനമാണ് നിജ്ജാറിന്റ കൊലയ്ക്ക് പിന്നിലുള്ളത്.
അതേസമയം ഗുരുദ്വാരയ്ക്ക് പുറത്ത് ജൂണ്‍ 18ന് നടന്ന കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അധികാരികള്‍ തങ്ങളോട് കാര്യമായൊന്നും പറഞ്ഞിട്ടില്ലെന്ന് പ്രാദേശിക സിഖ് സമുദായത്തിലെ അംഗങ്ങള്‍ പറയുന്നു. സംഭവസ്ഥലത്തേക്ക് പൊലീസ് വളരെ മന്ദഗതിയിലാണ് എത്തിയത്. ഏജന്‍സികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് സമയം കൂടുതല്‍ വൈകാന്‍ കാരണമായതെന്നും അവര്‍ പറയുന്നു. ചോദ്യങ്ങള്‍ ചോദിക്കാനോ സുരക്ഷാ വീഡിയോ അഭ്യര്‍ഥിക്കാനോ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിട്ടില്ലെന്ന് ഗുരുദ്വാരയ്ക്ക് സമീപമുള്ള നിരവധി ബിസിനസ് ഉടമകളും താമസക്കാരും പറയുന്നു.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ‘വിശ്വസനീയമായ വിവരമുണ്ടെന്ന്’ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ആഴ്ച കാനഡയിലെ ഹൗസ് ഓഫ് കോമണ്‍സിനോട് പറഞ്ഞിരുന്നു. ഇന്റലിജന്‍സ് പങ്കിടുന്ന ഫൈവ് ഐസ് സഖ്യത്തിലെ കാനഡയുടെ പങ്കാളികളില്‍ ഒരാള്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഗുരുദ്വാരയുടെ പ്രസിഡന്റായ 45കാരനായ നിജ്ജാര്‍ ഖലിസ്ഥാന്‍ പ്രസ്ഥാനത്തിലെ നേതാവായിരുന്നു. ഇയാള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.
ഖലിസ്ഥാന്‍ പ്രസ്ഥാനം ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. 2022 ജൂലൈയില്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി പഞ്ചാബിലെ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിജ്ജാറിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് എന്തെങ്കിലും പങ്കുണ്ടെന്ന വാദങ്ങള്‍ ‘അസംബന്ധം’ എന്നുപറഞ്ഞാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ തള്ളിയത്.
ട്രൂഡോയുടെ അഭിപ്രായങ്ങള്‍ യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് ന്യൂഡല്‍ഹി പറയുന്നു. ഇന്ത്യ തീവ്രവാദികളായി കാണുന്ന ആളുകള്‍ക്ക് കാനഡ അഭയം നല്‍കുന്നതായും കുറ്റപ്പെടുത്തുന്നു.
നിജ്ജാറിന്റെ കൊലപാതകം ഗുരുദ്വാരയിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിരുന്നു. വീഡിയോ അന്വേഷണ ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിട്ടുണ്ട്.
ദ പോസ്റ്റ് അവലോകനം ചെയ്ത വീഡിയോയുടെ 90 സെക്കന്‍ഡ് റെക്കോര്‍ഡിംഗ് ആരംഭിക്കുന്നത് നിജ്ജാറിന്റെ ചാരനിറത്തിലുള്ള പിക്കപ്പ് ട്രക്ക് പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് പുറത്തെടുക്കുന്നതിലൂടെയാണ്. ഒരു വെള്ള സെഡാന്‍ തൊട്ടടുത്ത സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും മുകളിലേക്ക് ട്രക്കിന് സമാന്തരമായി ഓടിക്കുകയും ചെയ്യുന്നു.
നടപ്പാത ഉപയോഗിച്ചാണ് വാഹനങ്ങള്‍ ആദ്യം വേര്‍തിരിക്കുന്നത്. ട്രക്ക് വേഗത കൂടുമ്പോള്‍ സെഡാനും വേഗമാവുകയും തുടര്‍ന്ന് ട്രക്ക് സെഡാന്റെ പാതയിലെത്തി ഒരു ഒരു നിമിഷം അവര്‍ അരികിലാവുകയും ചെയ്തു.
വാഹനങ്ങള്‍ പാര്‍ക്കിംഗ് ലോട്ട് എക്‌സിറ്റിലേക്ക് അടുക്കുമ്പോള്‍, സെഡാന്‍ മുന്നിലേ്‌കെത്തി ട്രക്കിനെ തടയാന്‍ ബ്രേക്ക് ചെയ്യുകയും ചെയ്യുന്നു.
മൂടിക്കെട്ടിയ കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തു നിന്നും ഹുഡ് ധരിച്ച വിയര്‍ത്ത രണ്ട് ആളുകള്‍ ട്രക്കിന് നേരെ നീങ്ങുകയും ഓരോരുത്തരും ഡ്രൈവറുടെ സീറ്റിലേക്ക് തോക്ക് ചൂണ്ടുകയും ചെയ്യുന്നു. സെഡാന്‍ പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് പുറത്തുകടന്ന് ഓടിക്കുന്നു. അപ്പോള്‍ രണ്ടുപേരും ഒരേ ദിശയിലേക്ക് ഓടുന്നു.
ഗുരുദ്വാരയിലെ സന്നദ്ധ പ്രവര്‍ത്തകനായ ഭൂപീന്ദര്‍ജിത് സിംഗ് ഏകദേശം 100 മീറ്റര്‍ അകലെ കബഡി പാര്‍ക്കില്‍ സോക്കര്‍ കളിക്കുകയായിരുന്നു. വെടിയൊച്ച അദ്ദേഹം കേട്ടെങ്കിലും പടക്കങ്ങളാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. പിന്നീടാണ് വെടിവെയ്പാണെന്ന് തിരിച്ചറിഞ്ഞത്.
നിജ്ജാറിന്റെ ട്രക്കില്‍ എത്തിയ ആദ്യ സാക്ഷി സിംഗ് ആയിരുന്നു. ഡ്രൈവറുടെ സൈഡ് ഡോര്‍ തുറന്നു നോക്കിയപ്പോഴേക്കും നിജ്ജാറിന്റെ ശ്വാസം നിലച്ചിരുന്നു.
അക്രമികള്‍ 50ഓളം ബുള്ളറ്റുകള്‍ പ്രയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കമ്മ്യൂണിറ്റി അംഗങ്ങള്‍ പറയുന്നു. മുപ്പത്തി നാലെണ്ണം നിജ്ജാറിന് കൊണ്ടിരുന്നു.
രക്തവും തകര്‍ന്ന ഗ്ലാസും നിലം മുഴുവന്‍ വെടിയുണ്ടകളുമായിരുന്നു. ഉടന്‍ മറ്റൊരു ഗുരുദ്വാര നേതാവായ ഗുര്‍മീത് സിംഗ് തൂര്‍ തന്റെ പിക്കപ്പ് ട്രക്കില്‍ കയറി ഇരുവരും തോക്കുധാരികളെ പിന്തുടര്‍ന്ന് ഓടിച്ചുപോയി.
സോക്കര്‍ കളിക്കുന്ന ഗുരുദ്വാര കമ്മറ്റി അംഗമായ മല്‍കിത് സിംഗ് സമീപത്തെ കൂഗര്‍ ക്രീക്ക് പാര്‍ക്കിലേക്ക് രണ്ട് മുഖംമൂടികള്‍ ഓടുന്നത് കണ്ടിരുന്നു.
സിഖ് ഗെറ്റ്-അപ്പ് ധരിച്ച അക്രമികള്‍ തലയില്‍ ചെറിയ പഗ്ഗുകള്‍ വലിച്ചുകെട്ടിയ ഹൂഡികളും ‘താടിയുള്ള മുഖത്ത്’ മുഖംമൂടികളും ധരിച്ചിരുന്നു. അഞ്ചടിയില്‍ കൂടുതല്‍ ഉയരവും ഭാരവുമുള്ള ഒരാള്‍ വേഗത്തില്‍ ഓടാന്‍ പാടുപെടുകയായിരുന്നു- മല്‍കിത് സിംഗ് പറഞ്ഞു. മറ്റൊാളുടെ ഉയരം ഏകദേശം നാലിഞ്ചും മെലിഞ്ഞ ശരീര പ്രകൃതവുമാണ്.
ഓടിയ മുഖംമൂടി ധാരികള്‍ ഒരു കാറില്‍ കയറുകയായിരുന്നു. കാറില്‍ വേറെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു.
ഓടുന്ന മനുഷ്യരിലൊരാള്‍ കാറില്‍ കയറുന്നതിന് തൊട്ടുമുമ്പ് തന്റെ നേരെ പിസ്റ്റള്‍ ചൂണ്ടിയതായും അദ്ദേഹം പറഞ്ഞു. ‘വായുവിലെ വെടിമരുന്നിന്റെ ഗന്ധം തന്നെ ഞെട്ടിക്കുകയും അവ എത്ര അപകടകരമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 8.27നാണ് വെടിവെയ്പിന്റെ ആദ്യ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന്റെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പറഞ്ഞു.
വെടിയൊച്ചകളുണ്ടായി 12നും 20നും ഇടയില്‍ മിനുട്ടില്‍ ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി. എന്നാല്‍ സറേ പൊലീസും ആര്‍ സി എം പിയും തമ്മില്‍ ആരാണ് അന്വേഷിക്കേണ്ടതെന്ന കാര്യത്തില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.
വെടിവയ്പ്പ് നടന്ന് ഒരു മാസംപിന്നിട്ടപ്പോള്‍ രണ്ട് തോക്കുധാരികളെ തിരിച്ചറിയാന്‍ അധികൃതര്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ഥിച്ചു. പിന്നീട് ഒരു സില്‍വര്‍ 2008 ടൊയോട്ട കാമ്രിയെയും ഡ്രൈവറെയും തിരിച്ചറിയാനും അവര്‍ സഹായം അഭ്യര്‍ഥിച്ചു.
അക്രമികള്‍ രക്ഷപ്പെടുന്നതിനിടയില്‍ സഞ്ചരിച്ച പാതയിലെ 39 വ്യാപാര സ്ഥാപനങ്ങളിലും വീടുകളലിമുള്ളവര്‍ അധികാരികള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നു പറഞ്ഞു.
വെള്ള സെഡാനെക്കുറിച്ചോ ആരാണ് ഓടിച്ചിരുന്നതെന്നോ അധികൃതര്‍ പറഞ്ഞിട്ടില്ല. രണ്ട് അധിക പുരുഷന്മാരെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചിട്ടില്ല.
കൊല്ലപ്പെടുന്നതിന് മുമ്പ് അധികാരികള്‍ നിജ്ജാറിന് കൂടുതല്‍ സംരക്ഷണം നല്‍കാത്തതില്‍ തങ്ങള്‍ ഏറെ ആശങ്കാകുലരാണെന്ന് കമ്മ്യൂണിറ്റി അംഗങ്ങള്‍ പറയുന്നു.
തന്റെ പിതാവ് ഗുരുദ്വാരയ്ക്ക് ചുറ്റും പൊലീസ് നിരീക്ഷണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതുവഴി മുഴുവന്‍ സമൂഹവും സുരക്ഷിതരായിരിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നെന്ന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ 21കാരനായ മകന്‍ ബല്‍രാജ് സിംഗ് നിജ്ജാര്‍ പറഞ്ഞു. അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും തന്റെ അറിവില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കാന്‍ കനേഡിയന്‍ രഹസ്യാന്വേഷണ വിഭാഗം വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. അതില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ആശയവിനിമയങ്ങളും ഉള്‍പ്പെടുന്നു.
നിജ്ജാറിന്റെ പേര് പോലെ തന്റെ പേരും ഹിറ്റ്‌ലിസ്റ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ഫെഡറല്‍ അധികാരികള്‍ തന്നോട് പറഞ്ഞതായി മൊനീന്ദര്‍ സിംഗ് പറയുന്നു. എന്നാല്‍ ഇരുവര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഫെഡറല്‍ ഏജന്‍സികള്‍ പ്രാദേശിക അധികാരികളുമായി വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് മൊനീന്ദര്‍ പറയുന്നു.