Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപഞ്ചാബിൽ കോൺ​ഗ്രസ് എംഎൽഎ ലഹരിക്കടത്തിന് പിടിയിൽ

പഞ്ചാബിൽ കോൺ​ഗ്രസ് എംഎൽഎ ലഹരിക്കടത്തിന് പിടിയിൽ

ചണ്ഡിഗഡ്: പഞ്ചാബിൽ കോൺ​ഗ്രസ് എംഎൽഎ ലഹരിക്കടത്തിന് പിടിയിൽ. എംഎൽഎ സുഖ്പാൽ സിംങ് ഖൈറയാണ് പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കൽ, ലഹരി മരുന്ന് കടത്തൽ എന്നീ കുറ്റങ്ങൾക്കാണ് എംഎൽഎ അറസ്റ്റിലായത്. എൻഡിപിഎസ് (Narcotic Drugs and Psychotropic Substances) ആക്ടിന്റെ പരിധിയിൽ 2015 ൽ രജിസ്റ്റ‍ർ ചെയ്ത കേസിൽ ഇന്ന് രാവിലെ ഖൈറയുടെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അറസ്റ്റ്.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരെ സഹായിച്ചു, അവരെ സംരക്ഷിച്ചു, അവരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചു എന്നിങ്ങനെയാണ് ഇയാൾക്കെതിരെ പ്രാഥമികമായി ചുമത്തിയിരിക്കുന്ന കുറ്റം. ഈ പണം ഉപയോ​ഗിച്ച് വസ്തുവകകൾ വാങ്ങിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

2014 മുതൽ 2020 വരെ ഖൈറ 6.5 കോടി രൂപയ്ക്ക് മുകളിൽ ചെലവഴിച്ചു. ഇത് ഖൈറയുടെ വരുമാനത്തിന് മുകളിലാണ്. പൊലീസ് എത്തുമ്പോൾ ഖൈറ ഫേസ്ബുക്ക് ലൈവിലായിരുന്നു. ഈ വീഡിയോയിൽ പൊലീസുമായി ഖൈറ തർക്കിക്കുന്നത് കാണാം. ഖൈറ പഞ്ചാബ് സ‍ർക്കാർ മൂർദാബാദ് എന്ന മുദ്രാവാക്യമുയ‌ർത്തുന്നതും വീഡിയോയിലുണ്ട്.

ഖൈറയുടെ അറസ്റ്റോടെ ആംആദ്മി പാ‍ർട്ടി – കോൺ​ഗ്രസ് ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇരു പാ‍ർട്ടികളും ഇൻഡ്യ മുന്നണിയുമായി സഹകരിച്ച് പോകുന്നതിനിടെയാണ് മുന്നണിക്ക് തിരിച്ചടിയായി ഖൈറയുടെ അറസ്റ്റ്. പഞ്ചാബിൽ ആപ്പുമായി സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളിൽ സഹകരിക്കില്ലെന്ന് സംസ്ഥാന കോൺ​ഗ്രസ് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments