ഒട്ടാവ: നാസി വിമുക്ത ഭടനെ കനേഡിയന്‍ പാര്‍ലമെന്‍റില്‍ ആദരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഭീകരമായ പിഴവ് എന്നാണ് ട്രൂഡോ പറഞ്ഞത്. വംശഹത്യയുടെ ഓര്‍മകള്‍ പേറുന്നവരെ ഈ സംഭവം നോവിച്ചെന്ന് ട്രൂഡോ പാര്‍ലമെന്‍റില്‍ പറഞ്ഞു.
“ഈ ചേംബറിൽ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പേരിൽ, വെള്ളിയാഴ്ച നടന്ന സംഭവത്തിന് ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു. ആരാണെന്ന് അറിയാതെ ഈ വ്യക്തിയെ ആദരിച്ചത് ഭീകരമായ തെറ്റാണ്. നാസി ഭരണകൂടത്തിന്റെ ക്രൂരതക്കിരയായവരുടെ ഓര്‍മകളോടുള്ള അതിക്രമമാണ്”- ട്രൂഡോ പറഞ്ഞു.