മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. രണ്ടു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് മെയ്‌തേയ് വിഭാഗക്കാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സ്വകാര്യവസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
400ഓളം മെയ്‌തേയ് സംഘടനകളുടെ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. സ്ഥലത്ത് വെടിവയ്പ്പ് ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
നിലവില്‍ സംഘര്‍ഷം നിയന്ത്രിക്കാനാകാത്ത സാഹചര്യമാണ്. കുട്ടികളുടെ മരണത്തിന് പിന്നില്‍ കുക്കി വിഭാഗമാണെന്നും മെയ്‌തേയ് കുട്ടികള്‍ക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടന്നത്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിക്കും. മുഖ്യമന്ത്രി സുരക്ഷിതമാണെന്നും സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു.