Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബാങ്കിന്റെ പിഴവ്, ഓട്ടോഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവം: ബാങ്ക് എം.ഡി രാജിവെച്ചു

ബാങ്കിന്റെ പിഴവ്, ഓട്ടോഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവം: ബാങ്ക് എം.ഡി രാജിവെച്ചു

ചെന്നൈ: തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ എസ്. കൃഷ്ണൻ രാജിവെച്ചു. ബാങ്കിന്റെ പിഴവുകാരണം ഓട്ടോഡ്രൈവറുടെ അക്കൗണ്ടിൽ 9000 കോടി രൂപ എത്തിയ സംഭവത്തിനുപിന്നാലെയാണ് രാജി. വ്യക്തിപരമായ കാരണങ്ങളാൽ എം.ഡി. രാജിവെച്ചെന്നും ഡയറക്ടർ ബോർഡ് അത് സ്വീകരിച്ചെന്നും നാഷണൽ സ്റ്റോക്ക് എക്സ്‌ചേഞ്ചിനെ ബാങ്ക് അറിയിച്ചു.

ചെന്നൈയിൽ ഓട്ടോ ഓടിക്കുന്ന പഴനി നെയ്കാരപ്പടി സ്വദേശി രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് ഈ മാസം ഒമ്പതിനാണ് അപ്രതീക്ഷിതമായി 9000 കോടി രൂപയെത്തിയത്. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് രാജ് കുമാറിനെ ബാങ്ക് അധികൃതർതന്നെ അറിയിക്കുകയായിരുന്നു. രാജ്കുമാർ ചെലവഴിച്ച 21,000 രൂപ കിഴിച്ച് ബാക്കിയുള്ളത് തിരിച്ചെടുക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments