Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബലൂചിസ്‍താനിൽ നബിദിനാഘോഷ റാലിക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു

ബലൂചിസ്‍താനിൽ നബിദിനാഘോഷ റാലിക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു

പെഷാവർ: തെക്കു പടിഞ്ഞാറൻ പാകിസ്‍താനിലെ ബലൂചിസ്‍താനിൽ നബിദിനാഘോഷ റാലിക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. 50 ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്താനിലെ മസ്തൂങ്ങിലെ മസ്ജിദിന് സമീപമാണ് സ്ഫോടനം നടന്നത്.ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് നവാസ് ഗിഷ്കോരിയുടെ വാഹനത്തിനരികെ വെച്ചാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ നവാസ് ഗിഷ്കോരി കൊല്ല​പ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഭീകരാക്രമണമാണെന്ന് പാക് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ ജൻമദിനം ആഘോഷിച്ച നിരപരാധികളായ ആളുകൾക്കു നേരെ ഇത്തരത്തിലൊരു ആക്രമണം നടത്തിയവർ ഭീരുക്കളാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പാകിസ്താനിൽ നബിദിനത്തോടനുബന്ധിച്ച് റാലികളും വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഭൂരിഭാഗം വിഭാഗങ്ങളും നബിദിനം ആഘോഷിക്കുന്നത് അനുകൂലിക്കുന്നവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments