ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ വായു മലിനീകരണം രൂക്ഷമാകുന്നു. ശനിയാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര (എ.ക്യു.ഐ) സൂചിക 458 വരെ ഉയർന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ വായുമലിനീകരണ തോത് കൂടുതൽ വഷളാകും.
എ.ക്യു.ഐ അപകടകരമായ അവസ്ഥയിലേക്ക് (400ന് മുകളിൽ) ഉയർന്നതിനെ തുടർന്ന് തലസ്ഥാനത്ത് മൂന്നാം ഘട്ട ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ് മൂന്ന്) പ്രാബല്യത്തിൽ വരുത്തി. എ.ക്യു.ഐ 382 രേഖപ്പെടുത്തിയതോടെ മുൻകരുതൽ നടപടിയായാണ് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമീഷൻ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. രണ്ടാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാല് ദിവസത്തിന് ശേഷമാണ് ഈ നടപടി.
ഗ്രാപ് മൂന്ന് നിലവിൽ വന്നതോടെ നിർമാണ-പൊളിക്കൽ പ്രവർത്തനങ്ങൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. ഡൽഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, സോണിപ്പത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ സമീപ നഗരങ്ങളിലും ബി.എസ്-III പെട്രോൾ, ബി.എസ്-IV ഡീസൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
Leave a Comment
Your comment will be visible after admin approval.