വാട്ട്‌സ്ആപ്പിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവിൽ ആൻഡ്രോയിഡ് പതിപ്പുകളിൽ ഇവ ലഭ്യമാണ്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഈ സേവനം ഉപയോക്താക്കൾക്ക് സ്വന്തമാകും. പുതിയതായി എത്തിയിരിക്കുന്ന അപ്‌ഡേറ്റ് ചിത്രങ്ങൾ, വീഡിയോകൾ,ജിഫുകൾ എന്നിവയ്‌ക്ക് വളരെ വേഗത്തിൽ മറുപടി നൽകാനാവുന്ന സേവനമാണ്. വീഡിയോയും ചിത്രങ്ങളും കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ പ്രതികരണം പങ്കുവെയ്‌ക്കാൻ പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും. സന്ദേശം അയക്കുന്നതിലെ തടസങ്ങൾ മറികടക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മെറ്റയുടെ പുതിയ നീക്കം.
വാട്ട്‌സ്ആപ്പിലെ വേരിഫൈഡ് അക്കൗണ്ടുകളിലും ചാനലുകളിലും ഒരു പച്ച നിറത്തിലുള്ള ചെക്ക് മാർക്ക് നാം കണ്ടിട്ടുണ്ട്. ഇത് നീല നിറത്തിലേക്ക് മാറുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു. മെറ്റയുടെ ഏകീകൃത സ്വഭാവം നില നിർത്തുന്നതിനാണ് ഈ മാറ്റം. മെറ്റയുടെ മറ്റ് സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിലവിൽ നീല നിറത്തിലുള്ള ചെക്ക് മാർക്ക് ആണ്. ഇതിന് സമാനമാകാനാണ് പുതിയ നീക്കം.
മറ്റൊരു പ്രധാന റിപ്പോർട്ട് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാനാകും എന്നതാണ്. പുതിയതായി വരുന്ന അപ്‌ഡേറ്റിൽ 24 മണിക്കൂർ മുതൽ രണ്ട് ആഴ്ച വരെ സമയപരിധി ഉണ്ടാകും.