യു.എ.യിലെ പ്രമുഖ കലാ കായിക സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വോളന്റിർ ടീമിന്റെ ഓണാഘോഷം “ഓണോത്സവം” എന്ന ദുബായിൽ അരങ്ങേറി. അവാനി പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഉത്സവം സംഘടിപ്പിച്ചത്. ഗൃഹാതുരത്വം തുളുമ്പുന്ന കേരള തനിമയുടെ കലാ പൈതൃക സ്മരണകൾ ഉയർത്തി വിവിധ കലാപരിപാടികളും, അത്തപൂക്കളവും ചെണ്ടമേളവും മാവേലിയും ഓണസദ്യയും പരിപാടിക്ക് കൊഴുപ്പേകി.
ചടങ്ങിന് മുഖ്യഥിതികളായി ദുബായ് കമ്മ്യൂണിറ്റി ഡിവോലോപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥൻ യൂസഫ് അൽ ഷെഹീ, എം.പി. ആന്റോ ആന്റണി, ഡോക്ടർ. സൗമ്യ സരിൻ, വീക്ഷണം മുൻ ബ്യൂറോ ചീഫ് ശ്രീകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ. പി. ജോൺസൻ, മീഡിയ വൺ പ്രതിനിധി എം.സി.എ. നാസിർ, അഡ്വ. ഹാഷിക് തൈക്കണ്ടി, സി.എ.ബിജു, ബി.എ.നാസർ, ടൈറ്റസ് പുല്ലൂരാൻ, സുനിൽ നമ്പ്യാർ, സന്തോഷ് നായർ(MGCF), ജമാൽ മനയത്ത്, ഉബൈദ് (KMCC), ചാക്കോ ഓലക്കാടൻ, ഷംസുദ്ധീൻ വന്നേരി, ഐവി എൻ വൈസ് പ്രസിഡന്റ് നിയാസ്, മുഹമ്മദ് സഗീർ, ജോയ് തോമസ്, രോഹിത്, ഫർസാദ്, തുടങ്ങിയവർ ഓണാശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് ദുബായ് പ്രിയദർശിനിയുടെ ജനറൽ സെക്രട്ടറി മധുനായരുടെ രചനയിൽ രഞ്ജിത്തിന്റെ സംഗീതത്തിൽ രൂപകൽപന ചെയ്ത ഗാനവും, പൂർവ്വകാല സ്മരണകൾ അയവിറക്കുന്ന വീഡിയോ ദൃശ്യാവിഷ്ക്കരണവും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
അർച്ചന മധുനായരുടെ രംഗപൂജയോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ടീം നൃത്യ-നെഹ്ദ അവതരിപ്പിച്ച തിരുവാതിര, കലാമണ്ഡലം അഞ്ജു രഞ്ജിത്തിന്റെ നേതൃത്വത്തിൽ അരങ്ങു തകർത്ത കൈകൊട്ടിക്കളി, കുമാരി അപ്സര ശിവപ്രസാദ്, കല്യാണി വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനാലാപനങ്ങളും, ദുബായ് പ്രിയദർശിനി വനിതാ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കുരുന്നു കുട്ടികളുടെ ഒപ്പന, ഡാൻസ്, സിനിമാ ഗാനങ്ങൾ എന്നിവ ഓണോത്സവത്തിന് മാറ്റേകി.
പ്രസിഡന്റ് ബാബു പീതാംബരന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മധുനായർ സ്വാഗതത്തോടെ സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. രക്ഷാധികാരി എൻ.പി രാമചന്ദ്രൻ, ടീം ലീഡർ പവിത്രൻ, മുൻ പ്രസിഡന്റ് സി. മോഹൻദാസ്, പ്രോഗ്രാം കൺവീനർ പ്രമോദ് കുമാർ, അനീസ്,
ശ്രീജിത്ത്, ഡോക്ടർ. പ്രശാന്ത് നായർ, ബിനിഷ് , ഡീസ, ശ സുലൈമാൻ കറുത്താക്ക, ഹാരിസ്, ടോജി, സുരേഷ്, ഷജേഷ്, റെജിൽ, സലീം, ഷഫീഖ്, നിഷാദ്,
വനിതാ അംഗങ്ങളായ ലക്ഷ്മി ദേവി രാമചന്ദ്രൻ, ശ്രീല മോഹൻദാസ്, ഫാത്തിമ അനീസ്, സിമി ഫഹദ്, രമ്യാ ബിനിഷ്, റസ്വിന ഹാരിസ്, ഷബ്ന നിഷാദ്, ജിൻസി ഡീസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ട്രഷറർ ടി. പി അഷ്റഫ് നന്ദി രേഖപെടുത്തി.