ദുബായ്: ഇന്ത്യയെ നിലനിർത്തുന്നത് സഹിഷ്ണു
തയിലധിഷ്ഠിതമായ ഗാന്ധിയൻ മൂല്യങ്ങളാണന്നും അത് വിസ്മരിക്കനുള്ള ചിലരുടെ ശ്രമത്തെ
ചെറുക്കാൻ യുവതലമുറയെ പ്രാപ്തരാകണ
മെന്നും ഗാന്ധിയൻ ആശയ പ്രചാരകൻ
അഡ്വ. സന്തോഷ് നായർ. ഇൻ്റർനാഷണൽ സെൻറർ ഫോർ ഗാന്ധിയൻ തോഡ്സ് സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോ
ഷം ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായി
രുന്നു അദ്ദേഹം.
യോഗത്തിൽ പ്രസിഡണ്ട്
എൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഗാന്ധിയൻ അശയങ്ങളുടെ പ്രചരണാർത്ഥം
പ്രമുഖ ഗാന്ധിയൻ രാഘവ പൊതുവാളിൻ്റെ
ജന്മദേശത്ത് വിപുലമായ പദ്ധതികൾക്ക്
രൂപം നൽകിയതായി അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബി എ നാസർ, ടൈറ്റസ് പുല്ലൂരൻ, ബി പവിത്രൻ, റിയാസ ചെന്ത്രാപ്പിന്നി, മധു നായർ, ഷൈജു അമ്മനപ്പറ, റഫീഖ് മട്ടനുർ, അനീസ് മുഹമ്മദ്, മൊഹമ്മദ് സോളൻ, സുനിൽ നമ്പ്യാർ, ഷംസുദ്ദീൻ മുണ്ടേരി എന്നിവർ പ്രസംഗിച്ചു.