Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ,ഭേദഗതി ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത്

വിസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ,ഭേദഗതി ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളുടെ വിസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ,ഭേദഗതി ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത്. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ ദേശീയ അസംബ്ലിയും ആഭ്യന്തര-പ്രതിരോധ സമിതിയും പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള നിയമ പ്രകാരം വിസ കച്ചവടം നടത്തിയാല്‍ പരമാവധി മൂന്ന് വർഷം തടവു ശിക്ഷയും 5,000 ദിനാര്‍ മുതൽ 10,000 ദിനാര്‍ വരെ പിഴയും ലഭിക്കും.

പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തേക്കായിരിക്കും റെസിഡൻസി ലഭിക്കുക.റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് പത്തുവർഷത്തേക്കും, വിദേശ നിക്ഷേപകർക്ക് പരമാവധി 15 വർഷത്തെ റെസിഡൻസിയുമാണ് ലഭിക്കുക. ഇത് സംബന്ധമായ അന്തിമമായ നിര്‍ദ്ദേശം മന്ത്രിമാരുടെ കൗൺസിൽ നിശ്ചയിക്കും.


പൊതുമേഖലാ സ്ഥാപനങ്ങലില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സ്ഥാപനത്തിന്‍റെ അംഗീകാരമില്ലാതെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. പുതിയ ശുപാര്‍ശ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ ഗാർഹിക തൊഴിലാളിക്ക് റസിഡൻസി കൈമാറ്റം അനുവദിക്കില്ല. വീട് ജോലിക്കാര്‍ക്ക് നാല് മാസം വരെ തുടർച്ചയായി രാജ്യത്തിന് പുറത്ത് താമസിക്കാം.

രാജ്യത്തെ നിയമം ലംഘിക്കുന്നവരെ സാധുവായ താമസാവകാശം ഉള്ളവരാണെങ്കിൽപ്പോലും നാടുകടത്താൻ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. അടുത്ത പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പായി ബില്ലിന്റെ റിപ്പോർട്ട് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments