ചെന്നൈ: രാഹുൽ വീണ്ടും വയനാട്ടിൽ മത്സരിക്കുന്നതിനെ എതിർക്കില്ലെന്ന് സിപിഐ ദേശീയ നേതൃത്വം. സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശമുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.
പലർക്കും പല അഭിപ്രായങ്ങളും കാണുമെന്നും സ്ഥാനാർഥികളെ തീരുമാനിക്കാൻ ഓരോ പാർട്ടിക്കും അവകാശം ഉണ്ടെന്നും, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥി നിർണയം ചർച്ചയാകൂ. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്ഥമാണ്. എന്നാൽ ബിജെപിയെ തോല്പിക്കുകയാണ് ഇന്ത്യ മുന്നണിയുടെ ലക്ഷ്യമെന്നും ഡി രാജ ചെന്നൈയിൽ പറഞ്ഞു.
ഞായറാഴ്ച സുവർണ്ണ ക്ഷേത്രത്തിലെത്തിയ രാഹുൽ സമൂഹഭക്ഷണം ഒരുക്കുന്ന ഹാളിലും അടുക്കളയിലും സേവനത്തിന് വിശ്വാസികൾക്കൊപ്പം ചേർന്നു. തികച്ചും വ്യക്തിപരമാണ് സന്ദർശനമെന്നാണ് പഞ്ചാബ് കോൺഗ്രസ് ഘടകത്തിന്റെ വിശദീകരണം. ഭാരത് ജോഡോ യാത്രയ്ക്കു രാഹുൽ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലേക്കിറങ്ങി ചെല്ലാൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണിത്. രാഹുലിന്റെ സന്ദർശനത്തെ ബിജെപി പരിഹസിച്ചു. മുത്തശ്ശി വെടിയുണ്ടകൾ ഉതിർക്കാൻ ഉത്തരവിട്ടപ്പോൾ കൊച്ചുമകൻ സേവ ചെയ്യുന്നുവെന്നും ഇതാണോ സ്നേഹത്തിന്റെ കടയെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പരിഹസിച്ചു