സൂറിച്ച്: ഫുട്ബോൾ ലോകകപ്പിന്റെ നൂറാം വർഷമായ 2030നെ ആഘോഷമാക്കാനൊരുങ്ങി ഫിഫ. ആദ്യ പടിയെന്നോണം മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്ന് ആറ് രാജ്യങ്ങൾ ലോകകപ്പ് വേദിയാക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചുകഴിഞ്ഞു. യൂറോപ്പിൽ നിന്ന് സ്പെയിൻ, പോർച്ചുഗൽ, തെക്ക അമേരിക്കയിൽ നിന്ന് ഉറുഗ്വായ്, പരാഗ്വേ, അർജന്റീന ആഫ്രിക്കയിൽ നിന്ന് മൊറോക്കോ എന്നീ രാജ്യങ്ങൾക്കാണ് ലോകകപ്പിന് വേദിയാകാൻ കഴിയുന്നത്.
1930-ലെ ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതും വിജയിച്ചതും ഉറുഗ്വേ ആയിരുന്നു. ഫിഫയും ഫുട്ബോളും ലോകത്തെ ഒന്നിപ്പിക്കുകയാണെന്ന് പുതിയ രീതികളോട് പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പ്രതികരിച്ചു. 2026ലെ ലോകകപ്പിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കും.
ലോകകപ്പിന് 48 രാജ്യങ്ങൾ ഉണ്ടാകുമെന്നും ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2022ലെ ലോകകപ്പ് വരെ 32 ടീമുകളാണ് ഉണ്ടായിരുന്നത്. ആതിഥേയ രാജ്യങ്ങൾ ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. മറ്റ് 45 ടീമുകൾ യോഗ്യതാ റൗണ്ട് കളിച്ചാണ് എത്തുക.