ദുബായ്: ദുബായിലെ വിനോദ സഞ്ചാര കേന്ദ്രമായ മിറാക്കൾ ഗാർഡനിലേക്ക് ബസ് സർവീസ് പുനരാരംഭിച്ചു. മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനും മിറാക്കിള്‍ ഗാര്‍ഡനും ഇടയിലുള്ള യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ബസ് റൂട്ട് 105-ൻ്റെ പ്രവര്‍ത്തനമാണ് പുനരാരംഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നത്.
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ 30 മിനിറ്റും വെള്ളി, ശനി ദിവസങ്ങളില്‍ 20 മിനിറ്റും ഇടവിട്ടാണ് സര്‍വീസ്. യാത്രാ നിരക്ക് ഇപ്പോഴും അഞ്ച് ദിര്‍ഹമാണ്. 30 മിനിറ്റാണ് മിറാക്കിളിലേക്കുള്ള യാത്രാ സമയം.
മിറാക്കിൾ ഗാർഡന്റെ 12-ാം സീസണാണ് നടക്കുന്നത്. 12 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് 95 ദിര്‍ഹവും മൂന്നിനും 12നും ഇടയില്‍ പ്രായമായ കുട്ടികള്‍ക്ക് 80 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മിറാക്കിള്‍ ഗാര്‍ഡന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്. പ്രക്യതി വര്‍ണാഭങ്ങളാണ് ആകര്‍ഷണീയമായ ഗാര്‍ഡനിലെ ഐക്കണിക് ആയ പൂക്കള്‍ പൂത്തുലഞ്ഞ് സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങിയിട്ടുണ്ട്.
2013 ഫെബ്രുവരി 14 വാലൻൈസ് ഡേയ്ക്കാണ് ആദ്യമായി മിറാക്കള്‍ ഗാര്‍ഡന്‍ തുറക്കുന്നത്. 150 ദശലക്ഷത്തിലധികം പൂക്കളുണ്ട്. ദുബായിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് മിറാക്കള്‍ ഗാര്‍ഡന്‍. പൂക്കളാല്‍ അലങ്കരിച്ചതാണ് ഗാര്‍ഡന്‍. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തന സമയം. വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധി ദിവസങ്ങളിലും രാത്രി ഒമ്പത് മണി മുതല്‍ രാത്രി 11വരെയാണ്.