റിയാദ്: അനുമതി പത്രമില്ലാതെ സൗദിയിൽ പൊതുപരിപാടി സംഘടിപ്പിച്ച 14 മലയാളികളെ പിടികൂടിയതായി റിപോർട്ട്. നാട്ടില്‍ നിന്നെത്തിയ വിശിഷ്ടാതിഥി എത്തും മുൻപായിരുന്നു ഇവർ പരിപാടി ആരംഭിച്ചത്. ഈ വേദിയിൽ നിന്ന് പൊലീസ് 14 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി റിയാദ് പ്രവിശ്യയില്‍പ്പെട്ട സ്ഥലത്താണ് സംഭവം. ഒരു സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ സംഘാടകരെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. സൗദിയില്‍ അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ക്കെതിരെ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുപരിപാരികള്‍ നടത്താന്‍ നഗരസഭയുടെയും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെയും അനുമതിപത്രം ആവശ്യമുണ്ടായിട്ടും അതില്ലാതെ പരിപാടികള്‍ നടക്കുന്നുണ്ടെന്നും നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ രഹസ്യ സര്‍ക്കുലര്‍ കഴിഞ്ഞാഴ്ച എല്ലാ നഗരസഭകള്‍ക്കും ലഭിച്ചിരുന്നു
തത്സമയ പരിപാടികള്‍, ആഘോഷങ്ങൾ, പ്രദര്‍ശനങ്ങള്‍, നാടകാവതരണം, വിനോദ പരിപാടികള്‍ തുടങ്ങിയവയ്ക്കാണ് ബന്ധപ്പെട്ടവരുടെ അനുമതി ആവശ്യമുള്ളതെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിനോദ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വാണിജ്യ റജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ വഴിയാണ് ലൈസന്‍സ് എടുക്കേണ്ടത്.