Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷൻ ആദരിച്ചു

സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷൻ ആദരിച്ചു

മെൽബൺ : ഓസ്ട്രേലിയായിലെ മെൽബണിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് മിഷനുവേണ്ടി പ്രവർത്തിച്ചവരെ പത്താം വാർഷിക കോർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മെൽബണിലെ പ്രശസ്തമായ Spring vale Hall ൽ വർണ്ണശബളമായ ചടങ്ങുകൾക്കിടയിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പ്രഥമ PRO റെജി പാറയ്ക്കനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. 

സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ പ്രഥമ PRO എന്ന നിലയിൽ നാല് വർഷക്കാലം നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ചാണ് പത്താം വാർഷിക കോർ കമ്മറ്റി റെജി പാറയ്ക്കനെ തിരഞ്ഞെടുത്തത്. വർണ്ണശബളമായ ചടങ്ങിൽ കോട്ടയത്തിന്റെ പ്രിയപ്പെട്ട എം പി തോമസ് ചാഴിക്കാടൻ, മെൽബൺ സീറോ മലബാർ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി, ഓസ്ട്രേലിയായിലെ വിവിധ ക്നാനായ മിഷനുകളുടെ ചാപ്ലയിൻമാരായ ഫാദർ പ്രിൻസ് തൈപുരയിടം, ഫാദർ ഡാലീസ് കൊച്ചേരി, ഫാദർ അഭിലാഷ് കണ്ണമ്പടം, KCYL കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ പാറയിൽ, സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പത്താം വാർഷിക ആഘോഷ കമ്മറ്റിയുടെ ജനറൽ കൺവീനർ ഷിനോയി സ്റ്റീഫൻ മഞ്ഞാങ്കൽ, ആക്ടറ്റിബ് സെക്രട്ടറി ഫിലിപ്പിസ് എബ്രാഹാം കുരീക്കാട്ടിൽ എന്നിവരും സന്നിഹിതരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments