ന്യൂഡൽഹി: ഇസ്രായേലിലെ ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അവരവരുടെ താമസസ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാനുള്ള നിർദ്ദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് വി.മുരളീധരൻ അറിയിച്ചു. ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ് ലൈൻ വാട്സ്ആപ്പ് നമ്പറുകൾ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇസ്രായേൽ: +97235226748, പലസ്തീൻ: +97059291641.
ഇസ്രായേൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടത്തിവരികയാണ്. എല്ലാ പ്രദേശങ്ങളിലും സൈന്യം സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ഹമാസ് ഭീകരാക്രമണത്തിൽ ഇതുവരെ 300-ൽ അധികം പേരാണ് കൊല്ലപ്പെട്ടത്.