തിരുവനന്തപുരം: GNA വൈദ്യുതി കരാർ തത്കാലമില്ല.നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ദൗർലഭ്യം വരില്ലെന്ന് കെഎസ്ഇബി. മുഖ്യമന്ത്രിയെ കണ്ട് KSEB ചെയർമാൻ. വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയെ കണ്ടു.നവംബറിൽ പവർകട്ട് വേണ്ടിവരുമെന്ന് മുൻ ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനിടയായ സാഹചര്യം പരിശോധിക്കാൻ നിർദ്ദേശം. എം.ജി രാജമാണിക്യത്തിൻെറ കത്തിലാണ് പരിശോധനക്ക് നിർദ്ദേശിച്ചിരിക്കുന്നത്.
നവംബറില്‍ പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതെങ്ങനെയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. പുതിയ ഊര്‍ജ സെക്രട്ടറിക്കും കെഎസ്ഇബി ചെയര്‍മാനുമാണ് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയില്‍ സമ്മര്‍ദം ചെലുത്തി ഹിമാചല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമം നടന്നോ എന്ന സംശയവും നിഴലിക്കുന്നുണ്ട്. അതേസമയം, നവംബര്‍-ഡിസംബര്‍ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി ചെയര്മാന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് മാസങ്ങളിലേക്കുള്ള തയ്യാറെടുപ്പുമായി മുന്നോട്ടുപോകാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
എന്‍ടിപിസി സിന്നാറുമായി കരാര്‍ ഒപ്പിടാനും കെഎസ്ഇബിക്ക് നിര്‍ദേശമുണ്ട്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന കരാര്‍ ഒപ്പിടുന്നതില്‍ അമാന്തം കാണിച്ചതില്‍ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശനും വൈദ്യുതിമന്ത്രി സണ്ണി ജോസഫും ഡല്‍ഹിയിലെത്തി എന്‍ടിപിസി ചെയര്മാനുായി സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു കുറഞ്ഞ ചെലവില്‍ വൈദ്യുതിയെന്ന വാഗ്ദാനം ലഭിച്ചത്.
Leave a Comment
Your comment will be visible after admin approval.