Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡോ. കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും...

ഡോ. കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും എൻഡോഴ്‌സ് ചെയ്തു

വാഷിംഗ്ടൺ ഡി സി : ഡോ.കലാ അശോകിനെ ഫൊക്കാന 2024 -2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും എൻഡോഴ്‌സ് ചെയ്തു. അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആയി ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്തിനും ഫൊക്കാനയുടെ ഇപ്പോഴത്തെ പദ്ധതികൾ തുടരുന്നതിനുമായി ഡോ.കല അശോക് ഫൊക്കാനയുടെ സാരഥിയായി വരുന്നത് സംഘടനയെ ശക്തിപ്പെടുത്തുമെന്ന് യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു .‘Fokana Care and Connect’എന്നതായിരിക്കും തന്റെ ലക്ഷ്യ വാചക മെന്ന് ഡോ.കല പറഞ്ഞു.

കെ.എ. ജി. ഡബ്യു പ്രസിഡന്റ് പ്രീതി സുധ, നിയുക്ത പ്രസിഡന്റ് സുഷമ പ്രവീൺ, കെസിഎസ് പ്രസിഡന്റ് ബീന ടോമി, കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് വിജോയ് പട്ടമ്മാടി,
ഗ്രാമം പ്രസിഡന്റ് ലിനോയിസ്, എച്ച്.ആർ.എം.എ പ്രസിഡന്റ് അജു പോൾ,
കൺവൻഷൻ ചെയർമാൻ/ആർവിപി ജോൺസൺ തങ്കച്ചൻ, കൺവെൻഷൻ
കൺവീനർ ജെയിംസ് ജോസഫ്, കൺവൻഷൻ ഡയറക്ടർ ഓഫ് ഫിനാൻസ് നോബിൾ ജോസഫ്, കെസിഎസ് മുൻ പ്രസിഡന്റ് ഡോ തമ്പി, ഡിസി പ്രൊവിൻസ് ഡബ്ല്യുഎംസി പ്രസിഡന്റ് മോഹൻ കുമാർ, ഡിസി ഫൊക്കാന നേതാക്കളായ വിപിൻ രാജ്, ബെൻ പോൾ, സ്റ്റാൻലി, ദീലീപ് കുമാർ തുടങ്ങിയവർ ഡോ.കല അശോകിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനു പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

കലയുടെ നേതൃത്വത്തെക്കുറിച്ചും കലാപരമായും സംഘടനാപരമായ കഴിവുകളെക്കുറിച്ചും യോഗത്തിൽ എല്ലാവരും സംസാരിച്ചു.
പിന്തുണ വാഗ്ദാനം ചെയ്തു. അറുപതിലധികം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ രണ്ടു ടേമുകളിലായി ഫൊക്കാനയുടെ ഏറ്റവും പ്രധാനമായ പദവികളിൽ ഡോ.കല അശോകിന്റെ സാന്നിധ്യമുണ്ട്. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണായും ഇപ്പോൾ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മഹാകവി ചങ്ങമ്പുഴയുടെ സ്മരണകൾ ഉറങ്ങുന്ന ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിനു സമീപത്താണ്‌ ഡോ. കല അശോക് ജനിച്ചതും വളർന്നതും. അച്ഛൻ ഇടപ്പള്ളി അശോക് രാജ്. അമ്മ ശുഭ അശോക് രാജ്. ഡോക്ടറായും, ഡാൻസറായും, സംഘാടകയായും കല അശോക് ഏവർക്കും മാതൃകയാവുന്നത് ജീവിതത്തെ പൊരുതി വരുതിയിലാക്കുന്ന സ്ത്രീരത്നം എന്ന നിലയിലാണ്. പിതാവ് ഇടപ്പള്ളി അശോക് രാജ് മകൾ ജനിച്ചപ്പോൾ തന്നെ അവൾക്ക് കല എന്ന പേരു നൽകിയത് തെറ്റിയില്ല എന്ന് കാലവും തെളിയിച്ചു. അതിനെ അർത്ഥവത്താക്കുന്ന ജീവിതമാണ് ഡോ. കല അശോക് പിന്നീടങ്ങോട്ട് നയിച്ചത്. നൃത്തം അവരുടെ സിരകളിൽ തന്നെ ഉണ്ടായിരുന്നു. അത് സമയാസമയം തിരശ്ശീല നീക്കി വേദികളിൽ അരങ്ങേറിക്കൊണ്ടേയിരുന്നു എന്ന് മാത്രം. കടൽ കടന്ന് അമേരിക്കയിലെത്തിയപ്പോഴും നൃത്തത്തെ ഒപ്പം കൂട്ടി. ജീവിതത്തിരക്കുകൾക്കിടയിലും ആയിരക്കണക്കിന് ചുവടുകൾ കാട്ടിക്കൊടുക്കുന്ന നൃത്താദ്ധ്യാപികയായി.

ഒരു സംഘടനയ്ക്ക് ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് വനിതകൾ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുമ്പോഴാണ്. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടുവരുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങൾ സമൂഹത്തിനായി നടപ്പിലാക്കുവാൻ അവർ ശ്രമിക്കും. അമേരിക്കൻ സംഘടനകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ പിന്തുണയും ലഭിക്കും. അമേരിക്കയിൽ എത്തിയ ശേഷം കേരളാ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിൽ 1993 മുതൽ തന്നെ സജീവമായി. നൃത്തവും സംഗീതവും ഒപ്പമുള്ളതിനാൽ സംഘടനയിൽ സജീവമാകാൻ അതു തന്നെ ധാരാളം മതിയായിരുന്നു. അസ്സോസിയേഷന്റെ ഓണം, വിഷു, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങി എല്ലാ പരിപാടികളുടേയും എന്റെർടെയിൻമെന്റ് വിഭാഗം കലയുടെ കൈയ്യിലായി. ഈ സമയത്ത് ഫൊക്കാനയിലും സജീവമായി. നാഷണൽ കൺവൻഷനുകളിൽ ഡാൻസ് പ്രോഗ്രാമുകൾ, ഉത്‌ഘാടന പരിപാടികൾ, മലയാളി മങ്ക, മിസ് ഫൊക്കാന, യുവജനോത്സവം, ടാലന്റ് ഹണ്ട് , തുടങ്ങിയവയുടെയെല്ലാം പരിശീലനവും, നേതൃത്വവും കല ഷഹിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.

2020 – 2022 കാലയളവിൽ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർ പേഴ്സണായി തെരഞ്ഞെടക്കപ്പെട്ടു. തന്റെ കഴിവുകളെ മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തിന് മുൻപിലും എത്തിക്കുവാനുള്ള സുവർണ്ണാവസരം കൂടിയായിരുന്നു അത്.

നിരവധി പദ്ധതികൾ മനസ്സിൽ കണ്ടാണ് കല അശോക്‌ ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൺ ആകുന്നത്. പക്ഷെ കോവിഡ് മഹാമാരി ലോകത്തെ തന്നെ നിശ്ചലമാക്കിയ നാളുകൾ. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ സാധ്യതകളെ ലോകം പരീക്ഷിക്കുന്നത്. ഇവിടെ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുവാൻ ഡോ. കല അശോകിനും ഫൊക്കാനയ്ക്കും കഴിഞ്ഞു. ഫൊക്കാനയുടെ അക്കാലത്തെ പ്രവർത്തനങ്ങൾക്ക് കരുത്താകുവാൻ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു എന്നതിൽ അതിശയോക്തിയില്ല. കലയുടെ നേതൃത്വ പാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമൻസ് ഫോറം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ. അവ ഇപ്പോഴും ഫൊക്കാനയുടെ ചരിത്രത്തിലെ പൊൻ തൂവലുകളായി ഇന്നും അടയാളപ്പെട്ടു കിടക്കുന്നുണ്ട്.
ഫൊക്കാനയ്ക്ക് 2020-2022 കാലയളവിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്ത പദ്ധതിയായിരുന്നു കരിസ്മ. മജീഷ്യനും ജീവകാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള മാജിക്ക് അക്കാദമിയിലെ ഭിന്നശേഷിയുള്ള നൂറ് കുട്ടികളെ ഫൊക്കാന ദത്തെടുക്കുകയും അവരുടെ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി രൂപം കൊണ്ട പദ്ധതിയായിരുന്നു “കരിസ്മ ” . ഡോ. കലയുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറത്തിന്റെ ചരിത്രത്തിലെതന്നെ കമനീയ നിമിഷങ്ങളായി അത് മാറി. പദ്ധതി വിജയമായി എന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന നിരവധി അമ്മമാരും, കുട്ടികളും സ്വയം തൊഴിൽ നേടാൻ പ്രാപ്തരാവുകയും ചെയ്തു. ഒരു ഭിന്ന ശേഷിയുള്ള കുട്ടിയുണ്ടായാൽ അവനാൽ ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത് അമ്മയാണെന്നും, അതുകൊണ്ട് അമ്മമാരെ സ്വയം പര്യാപ്‌തരാക്കണമെന്നും അവർക്ക് പുതിയ പ്രതീക്ഷകൾ നൽകണമെന്നും മനസ്സിലുറച്ചാണ് ഡോ. കല അശോക് ഈ പ്രവർത്തനം ഏറ്റെടുത്തത്.

കോവിഡ് കാലമാണെങ്കിലും ഓൺലൈനിൽ നിരവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി കുടുംബങ്ങളെ ലൈവാക്കി നിർത്തുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുകയും ചെയ്തു.
കലയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ മറ്റൊരു പ്രവർത്തനമായിരുന്നു ആഗോള തലത്തിൽ ഫൊക്കാന വനിത ഫോറത്തിന് രൂപം നൽകുക എന്നത്. നൂറ്റി അൻപതിൽ അധികം അംഗങ്ങളെ ഉൾപ്പെടുത്തി ഫൊക്കാന വിമൻസ് ഫോറം ഒരു മെഗാ കമ്മറ്റിയായി വിപുലീകരിച്ചു. വിവിധ റീജിയനുകളിൽ കമ്മറ്റി രൂപീകരിച്ചതിനു പുറമെ അന്താരാഷ്ട്ര തലത്തിൽ ഫൊക്കാന വിമൻസ് ഫോറത്തെ വളർത്തിക്കൊണ്ടുവരുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഫൊക്കാന ഇന്റർനാഷണൽ വുമൻസ് ഫോറം സജീവമാക്കി. ഫൊക്കാനയുടെ 2020 – 2022 ഫ്ലോറിഡ നാഷണൽ കൺവൻഷന്റെ തുടക്കം മുതൽ അവസാനം വരെ ഒരു താരമായി മാറുവാനും ഡോ.കല അശോകിന് കഴിഞ്ഞത് തന്റെ പ്രതിഭയുടെ ലാളിത്യം ഒന്നു കൊണ്ട് മാത്രമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments