ലോകമെമ്പാടുമുള്ള വാഹന പ്രേമികളുടെ പ്രിയപ്പെട്ട വാഹന നിര്‍മ്മാണ കമ്പനികളിലൊന്നാണ് ബിഎംഡബ്യു. ആഡംബരവും സാങ്കേതികത്തികവും ഒത്തിണങ്ങിയ വാഹനങ്ങള്‍കൊണ്ട് വാഹന പ്രേമികള്‍ക്കിടയില്‍ എന്നും വിസ്മയങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബിഎംഡബ്യു ഇന്ത്യയില്‍ തങ്ങളുടെ ഇ.വി സ്‌കൂട്ടര്‍ നിര്‍മ്മിക്കാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടിവിഎസുമായി ചേര്‍ന്നാണ് ബിഎംഡബ്യു ഇന്ത്യന്‍ മാര്‍ക്കറ്റിലേ തങ്ങളുടെ ഇവി സ്‌കൂട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്.
ബിഎംഡബ്യു CE 02 എന്നറിയപ്പെടുന്ന പ്രസ്തുത സ്‌കൂട്ടര്‍ ഹൊസൂരിലുള്ള ടിവിഎസിന്റെ പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്. ടിവിഎസും ബിഎംഡബ്യുവും ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിക്കുന്ന ആദ്യ വാഹനമാണ് CE 02.മണിക്കൂറില്‍ പരമാവധി 95 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാഹനം പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ ഏകദേശം അഞ്ച് മണിക്കൂര്‍ പതിനഞ്ച് മിനിട്ട് വേണ്ടി വരും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ചാര്‍ജിങ് സമയം മൂന്ന് മണിക്കൂര്‍ മുപ്പത് മിനിട്ടായി കുറയ്ക്കാന്‍ സാധിക്കും.ഏകദേശം ആറര ലക്ഷം രൂപക്ക് താഴെ വില വരുന്ന പ്രസ്തുത സ്‌കൂട്ടറിന് 15 bhp ഇലക്ട്രിക്ക് മോട്ടോറാണ് കരുത്തേകുന്നത്.