Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമാ ഭദ്രാസന യുവജന സഖ്യം : സിൽവർ ജൂബിലി ആഘോഷം...

നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസന യുവജന സഖ്യം : സിൽവർ ജൂബിലി ആഘോഷം 14ന്

ബാബു പി സൈമൺ

ഡാളസ് : നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിൻറെ സിൽവർ ജൂബിലിയും, മാർത്തോമാ യുവജന സഖ്യത്തിൻറെ നവതിയും ഒക്ടോബർ 14 ന് ന്യൂജേഴ്സി സെന്റ് പീറ്റേഴ്സ് മാർത്തോമ ചർച്ചിൽ ആഘോഷിക്കും. വൈകിട്ട് 4ന് ആരംഭിക്കുന്ന മീറ്റിങ്ങിന് ഭദ്രാസന അധിപൻ റൈറ്റ്. റവ. ഡോ. ഐസക് മാർ ഫിലക്സിനോസ്
എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. മീറ്റിംഗിൽ റവ. പ്രിൻസ് വർഗീസ് മടത്തലെത്തു മുഖ്യപ്രഭാഷണം നടത്തും.

1933ൽ രൂപംകൊണ്ട സംഘടനയാണ് മാർത്തോമാ യുവജന സഖ്യം. ആരാധന, പഠനം, സാക്ഷ്യം,
സേവനം, എന്നീ ചതുരംഗ പരിപാടികളോടെയാണ് ഓരോ ശാഖകളും പ്രവർത്തിച്ചുവരുന്നത്.
1998ൽ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിനു
ആരംഭംകുറിച്ചു. ഇപ്പോൾ 33 രജിസ്ട്രേഡ് ശാഖകളും 7 റീജിണലുകളായും പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഭദ്രാസന യുവജന സഖ്യ പ്രസിദ്ധീകരണമായ “യുവധാര” എന്ന മാസിക എല്ലാ മൂന്നു മാസങ്ങളിലും പ്രസിദ്ധീകരിച്ചുവരുന്നു. സഖ്യം മിഷൻ ബോർഡിൻറെ ആഭിമുഖ്യത്തിൽ എല്ലാമാസവും മെഡിക്കൽ ക്യാമ്പുകളും ഇന്ത്യയിലും, അമേരിക്കയുടെ വിവിധ ഭാഗങ്ങളളിലും മിഷൻ പ്രവർത്തനങ്ങളും നടത്തിവരുന്നു.

ഭദ്രാസന യുവജനസഖ്യം സിൽവർ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ അവസരത്തിൽ, കഴിഞ്ഞ വർഷങ്ങളിൽ ഭദ്രാസന യുവജനസഖ്യത്തിൻറെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുതിർന്ന യുവജന സഖ്യാഗങ്ങളെ
ആദരിക്കുന്ന പ്രത്യേക മീറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.

സിൽവർ ജൂബിലി / നവതി ആഘോഷങ്ങളുടെ വിജയത്തിനായി ഡയോസിസ് യുവജനസഖ്യം വൈസ് പ്രസിഡൻറ് റവ. സാം കെ ഈശോയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ഭദ്രാസനത്തിൽ ഉള്ള എല്ലായുവജനങ്ങളുടെയും, മുതിർന്ന യുവജനങ്ങളുടെയും, പ്രാർത്ഥനാ പൂർവ്വമായ പങ്കാളിത്തം ഭദ്രാസന യുവജനസഖ്യം സെക്രട്ടറി, ബിജി ജോബി അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments