Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരുവന്നൂർ പദയാത്രകൾക്കെതിരെ പൊലീസ്; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

കരുവന്നൂർ പദയാത്രകൾക്കെതിരെ പൊലീസ്; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

തൃശൂർ : കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പിനെതിരെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉൾപ്പെടെ നയിച്ച പദയാത്രകൾക്കെതിരെ പൊലീസ് കേസെടുത്തു. തട്ടിപ്പിനെതിരെ പദയാത്രകൾ സംഘടിപ്പിച്ച ബിജെപി, കോൺഗ്രസ് ജില്ലാ, മണ്ഡലം നേതാക്കൾ ഉൾപ്പെടെ ഇരു പാർട്ടികളിലുമുള്ള കണ്ടാലറിയാവുന്ന അഞ്ചൂറോളം പേർക്കെതിരെയാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. സംസ്ഥാന പാതയിൽ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയിൽ പ്രകടനം നടത്തിയതിനു എതിരെയാണ് കേസ്.

ഗാന്ധിജയന്തി ദിനമായ ഒക്ട‌ോബർ രണ്ടിനായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്‌ക്കും കള്ളപ്പണത്തിനുമെതിരെ സുരേഷ്‌ ഗോപിയുടെ നേതൃത്വത്തിൽ ബിജെപി സഹകാരി സംരക്ഷണ പദയാത്ര സംഘിടിപ്പിച്ചത്. കരുവന്നൂർ മുതല്‍ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലുണ്ടായിരുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments