പ്രസാദ് തീയാടിക്കൽ
ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ ഉപരിപഠനത്തിനെത്തിയ തെലങ്കാന സ്വദേശിയായ വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ മല്ലിയാൽ മണ്ഡലത്തിലെ രാമന്നപേട്ട് സ്വദേശിയായ ഋഷി റെഡ്ഡി (22) യെയാണ് 2026 നവംബർ 7-ന് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബി.ടെക് പഠനം പൂർത്തിയാക്കിയ ഋഷി, ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഒഹായോയിലെത്തിയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒഹായോയിലെ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. മരണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
നരസിംഹ റെഡ്ഡിയും ഹേമയുമാണ് മാതാപിതാക്കൾ. ഇവരും അമേരിക്കയിൽ താമസിക്കുന്നതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
Leave a Comment
Your comment will be visible after admin approval.