ദില്ലി:കോണ്‍ഗ്രസിന്‍റെ വാര്‍ റൂം പ്രവര്‍ത്തിച്ചിരുന്ന ദില്ലിയിലെ കെട്ടിടം ഒഴിയാന്‍ നോട്ടീസ് .മുന്‍ എംപി പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ചിരുന്ന കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ഈമാസം 13 നകം കെട്ടിടം ഒഴിയണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസിന്‍റെ നയപരമായ തന്ത്രങ്ങളുടെ രൂപീകരണവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഇവിടെയാണ് നടക്കുന്നത്.
എംപിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കെട്ടിടം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുമ്പഴും ഇതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നവംബര്‍ മാസം വരെ ഇവിടെ തുടരാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും സമാനമായ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യസഭാഗം കാര്‍ത്തികേയ ശര്‍മക്ക് ഈ കെട്ടിടം അനുവദിച്ച് ഇതിനകം ഉത്തരവായിട്ടുണ്ട്.നാളെ മുതല്‍ അദ്ദേഹത്തിന്‍റെ പേരിലായിരിക്കും ഈ കെട്ടിടം .അതിനാല്‍ കോണ്‍ഗ്രസിന് വാര്‍ റും ഒഴിയേണ്ടി വരുമെന്നാണ് വിലയിരുത്തല്‍