അടൂർ :ഏഴാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള നാളെ മുതൽ 15 വരെ അടൂർ സ്മിത തീയറ്ററിൽ നടക്കും. ലോക സിനിമ,
ഇന്ത്യൻ സിനിമ,
മലയാള സിനിമ എന്നീ വിഭാഗങ്ങളിലായി സിനിമകൾ പ്രദർശിപ്പിക്കും.
ഈ വർഷം പ്രദർശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും വനിതാ സംവിധായകരുടേതാണെന്ന പ്രത്യേകതയും മേളയ്ക്ക് ഉണ്ട്.
ചലച്ചിത്രമേള
പ്രശസ്ത സംവിധായകനും
ജെ സി ഡാനിയൽ പുരസ്കാര ജേതാവുമായ
ടി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ വിഷ്ണു മോഹനനെ ചലച്ചിത്രമേളയിൽ ആദരിക്കും.
മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ
ദി ലോസ്റ്റ് ഡോട്ടർ / The Lost Daughter സംവിധാനം: മാഗീ ജിലൻഹോൾ
വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരമുൾപ്പടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ വിവിധ വിഭാഗൾക്കുള്ള നാൽപ്പതോളം പുരസ്കാരങ്ങൾ നേടിയ ചിത്രം.
The Mourning Forest : സംവിധാനം : നഓമി കവാസെ
പുരസ്കാരങ്ങൾ: കാൻ ചലച്ചിത്ര മേളയിലെ ജൂറി പുരസ്കാരം ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ.
നിഷിദ്ധോ / Nishiddho സംവിധാനം: താരാ രാമാനുജൻ
ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ഐ ഫ് ഫ് കെ പുരസ്കാരങ്ങൾ നേടിയ ചിത്രം .
നിള / Nila
സംവിധാനം: ഇന്ദു ലക്ഷ്മി
അൽകറാസ്
/സ്പെയിൻ, ഇറ്റലി സംവിധാനം : കാർല സിമോൺ
ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ അവാർഡ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ചിത്രം.
അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പത്തോളം പുരസ്‌കാരങ്ങൾ നേടിയ ബെലറൂഷ്യൻ ചിത്രമായ –ക്രിസ്റ്റൽ സ്വാൻ -CRISTAL SWAN സംവിധാനം -ഡാര്യ സുഖ്
ഓസ്‌കർ അവാർഡ് നേടുന്ന ആദ്യ വനിത സംവിധായികയായ കാതറിൻ ബിഗലോയുടെ – ദി ഹെർട്ട് ലോക്കർ.
സ്പൂർ -സംവിധാനം അഗ്നീഷ്ക ഹോളണ്ട്
2020 ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കും, മികച്ച നടിക്കുമുള്ള ഓസ്കാര്‍ ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയ ചിത്രം “നൊമാഡ്ലാന്‍ഡ്”
എന്നീ ചിത്രങ്ങളാണ് പ്രദർശനത്തിന് ഉണ്ടാവുക.
ഡെലിഗേറ്റ് പാസുകൾക്ക് ബന്ധപ്പെടുക :
9995718393 , 7356968393, 9048744956