അബുദബി:മുന്‍നിര സ്വയം നിയന്ത്രിത വാഹനങ്ങള്‍ക്കായുള്ള പ്രത്യേക ക്ലസ്റ്ററുകള്‍ക്ക് രൂപം നല്‍കാനൊരുങ്ങി യുഎഇ.അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് പുതിയ ക്ലസ്റ്ററിനെ കുറിച്ച് പ്രഖ്യാപിച്ചത്. മുപ്പതിനായിരം മുതല്‍ അമ്പതിനായിരം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ ക്ലസ്റ്റര്‍, യുഎഇ സമ്പദ് വ്യവസ്ഥയിലേക്ക് 120 ബില്യണ്‍ ദിര്‍ഹം വരെ സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കരവ്യോമജല പാതകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്വയംനിയന്ത്രിത വാഹനങ്ങളും സ്മാര്‍ട്ട് വാഹനങ്ങളുടേയും വികസനത്തിന് രൂപകല്‍പന ചെയ്യുന്ന വിപുലമായ മള്‍ട്ടി മോഡല്‍ ക്ലസ്റ്റര്‍ വികസിപ്പിക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമ്മദ് ജാസെം അല്‍ സാബി അവതരിപ്പിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിലയിരുത്തി.
യുഎഇ പൗരന്‍മാരേയും അതുപോലെ തന്നെ ആഗോളതലത്തിലുള്ള ആഗോളതലത്തിലുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നതിനായുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കണമെന്നും മേഖലയുടെ വളര്‍ച്ച ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സ്മാര്‍ട്ട്, ഓട്ടോണമസ് വാഹനങ്ങളുടെ വികസനത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ അബുദാബിയുടെ സ്ഥാനം വര്‍ദ്ധിപ്പിക്കാന്‍ SAVI ക്ലസ്റ്ററിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.