Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaജീവകാരുണ്യ പ്രവർത്തനങ്ങൾ യുവ തലമുറയുടെ സംസ്‍കാരമാകണം : മാർ സ്തെഫാനോസ്

ജീവകാരുണ്യ പ്രവർത്തനങ്ങൾ യുവ തലമുറയുടെ സംസ്‍കാരമാകണം : മാർ സ്തെഫാനോസ്

ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളിയുടെ നേതൃത്വത്തിൽ മലങ്കര കത്തോലിക്ക ചാരിറ്റീസ് ഹൂസ്റ്റൺ (MCCH) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന് രൂപത അധ്യക്ഷൻ അഭിവന്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപോലിത്ത തുടക്കം കുറിച്ചു. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ പങ്കുവക്കലിൻറെ ആനന്ദവും സംസ്കാരവും പുത്തൻ തലമുറ ജീവിതത്തിൽ പകർത്തണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ മെത്രാപോലിത്ത ഓർമിപ്പിച്ചു. ചടങ്ങിൽ അധ്യക്ഷനായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവുനെ മലങ്കര കാത്തോലിക്ക സഭയുടെ ആദരവ് നൽകി.

പ്രവർത്തങ്ങളുടെ രൂപരേഖ സെക്രട്ടറി റീന ജോർജ് അവതരിപ്പിച്ചു. സാമ്പത്തിക സ്രോതസിനെ കുറിച്ച കോർഡിനേറ്റർ സഞ്ജയ് കോരെത്തു സംസാരിക്കുകയും ചെയ്‌തു. എം.സി.സി എച്ചിന്റെ ലോഗോ മേയർ കെൻ മാത്യു ഇടവക ട്രസ്റ്റീ സാലു സാമുവേൽ, സെക്രട്ടറി ബിനു അലക്സ് എന്നിവർക്കു നൽകി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത ജിജാ തോമസിനെ ഉപഹാരം നൽകി ആദരിച്ചു. വെബ്സൈറ്റിന്റെ ഉദ്ഘാടന കർമം ഫാദർ മൈക്കിൾ ഇടത്തിൽ നിർവഹിച്ചു. മീഡിയ കോർഡിനേറ്റർ സെലിക്സ് ചെറിയാൻ വെബ്സൈറ്റിനെ കുറിച്ച് വിവരിച്ചു. പ്രോഗ്രാം കോർഡിനേറ്റഴ്സ് ജയാ തോമസ്, താരാ തരകൻ എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകി. ഇടവക വികാരി ഫാദർ ബിന്നി ഫിലിപ്പ് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ഫിനാൻസ് കോർഡിനേറ്റർ എബി ചന്ദ്രബോസ് നന്ദിയും അറിയിച്ചു.

2021ൽ രൂപീകരിച്ച ഈ ജീവകാരുണ്യ പ്രസ്ഥാനം വഴി നാല് വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട ആതുരാലയത്തിന് ആഹാരം, മരുന്ന് തുടങ്ങിയവ നൽകിവരുന്നു. അടിയന്തര ഘട്ടത്തിൽ കുടുംബങ്ങക്കുള്ള പ്രത്യേക സഹായം, ചികിത്സ സഹായം, യുവാക്കൾക്കുള്ള ജീവകാരുണ്യ പരിശീലന പ്രോത്സാഹന പദ്ധതികൾ എന്നിവയാണ് ലക്ഷ്യം വക്കുന്നത്. വർഷാരംഭത്തിലുള്ള ആദ്യ ചെക്ക്, നോമ്പുകാല ഉപവാസ ധന സമാഹരണം, ജന്മദിന, വിവാഹ വാർഷിക സംഭാവന, ഫ്യൂണറൽ സമയത്തെ പൂക്കൾക്ക് പകരമുള്ള ജീവകാരുണ്യ സംഭാവന തുടങ്ങിയവയിലൂടെ ഈ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം നടത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments