Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമരിച്ചവരുടെ ശരീരത്തിൽ നിന്ന് ബീജം വേർതിരിച്ചെടുക്കണം; ഇസ്രയേലിൽ അപേക്ഷകൾ കുന്നുകൂടുന്നു

മരിച്ചവരുടെ ശരീരത്തിൽ നിന്ന് ബീജം വേർതിരിച്ചെടുക്കണം; ഇസ്രയേലിൽ അപേക്ഷകൾ കുന്നുകൂടുന്നു

ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലി പൗരന്മാരും സൈനികരും ആക്രണണത്തിൽ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഹമാസ് റോക്കറ്റ് ആക്രമണങ്ങളും നടത്തുന്നുണ്ട്. എന്നാൽ‌ ഇസ്രയേലിൽ പുതിയ ആവശ്യം ഉയർന്നു വന്നിരിക്കുകയാണ്. മരിച്ചവരുടെ ശരീരത്തിൽ നിന്ന് ബീജം വേർതിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കുടുംബങ്ങൾ നൽകിയ അപേക്ഷകൾ കുന്നുകൂടുന്നതായാണ് റിപ്പോർട്ട്.

ഇസ്രയേലിൽ നൂറു കണക്കിന് യുവാക്കളാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങൾ മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ബീജം വേർതിരിച്ചെടുക്കാനും ആവശ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. ഇതിലൂടെ ഭാവിയിൽ അതിൽ നിന്ന് കുട്ടിയെ ഗർഭം ധരിക്കാനും അവരുടെ ജനിതക പാരമ്പര്യം നിലനിർത്താനും കഴിയുമെന്ന പ്രതീക്ഷയിലാണ്. മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ വേണം ബീജം വേർതിരിച്ചെടുക്കൽ നടക്കേണ്ടത്. ഇതിന് അവിവാഹിതനായ ഒരു പുരുഷന്റെ കാര്യത്തിൽ കുടുംബ കോടതി ഉത്തരവ് ആവശ്യമാണ്. എന്നാൽ വിവാഹിതനായ പുരുഷന്റെ കാര്യത്തിൽ ഭാര്യക്ക് ബീജം വേർതിരിച്ചെടുക്കലിന് അഭ്യർത്ഥിക്കാൻ കഴിയും.

IVF വിദഗ്ധർ സാധാരണയായി ആരോഗ്യമുള്ള പുരുഷന്മാരിൽ നിന്നാണ് ബീജം വേർതിരിച്ചെടുക്കുന്നത്. സാധാരണയായി വർഷത്തിൽ രണ്ട് പിഎസ്ആർ നടപടിക്രമങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ എന്നായിരുന്നു റെഹോവോട്ടിലെ കപ്ലാൻ മെഡിക്കൽ സെന്ററിലെ ഭ്രൂണശാസ്ത്രജ്ഞയായ ഡോ. യേൽ ഹാരിർ പറഞ്ഞത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കപ്ലാനിൽ നടത്തിയ ബീജം വേർതിരിക്കലിന്റെ എണ്ണം നൽകാൻ അവർ വിസമ്മതിച്ചെങ്കിലും അത് വളരെ വലുതാണെന്ന് ഹാരിർ സൂചിപ്പിച്ചു. ഇസ്രയേലി മെഡിക്കൽ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തോട് സംസാരിക്കുകയായിരുന്നു ഹരീർ.

പിഎസ്ആർ എങ്ങനെ ചെയ്യണം എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശം ആവശ്യപ്പെട്ട് മറ്റ് ആശുപത്രികളിലെ ഡോക്ടർമാർ ബന്ധപ്പെട്ടതായി ഹാരിർ പറഞ്ഞു. ഇത്രയും വലിയ അളവിൽ ബീജം സംരക്ഷിക്കുന്നതിന് പ്രോട്ടോക്കോൾ ഇല്ലെന്നും ഇത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ഹരിർ വ്യക്തമാക്കി. സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് കണ്ടെത്തുമെന്ന് അവർ പറഞ്ഞു. മൃതദേഹങ്ങളിൽ ഈ നടപടിക്രമം നടത്തേണ്ടിവരുമ്പോൾ ജീവനക്കാർക്ക് ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടാണെന്ന് ഹാരിർ വ്യക്തമാക്കി.

ഇസ്രയേലിലെ ആശുപത്രികളിൽ ആളുകൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളുമായി വരുകയും അവരുടെ ബീജം വേർതിരിച്ചെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 1500 ആയി. ഏകദേശം 3,300 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments