വാഷിംഗ്ടൺ ഡിസി: വീക്ഷണം എഡിറ്ററും മാനേജിംഗ് ഡയറക്ടറും കെ എസ് യു മുൻ പ്രസിഡന്റും, മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും ആയ അഡ്വ ജയ്സൺ ജോസഫിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വാഷിംഗ്ടൺ ഡി സി യിൽ സ്വീകരണം നൽകി.
വിപിൻ രാജിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ ചടങ്ങിൽ ജോൺസൺ മ്യാലിൽ, ബിനോയ് തോമസ്, പെരിയാർ ജെയിംസ് , നിജോ പുത്തൻപുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
പത്ര സ്വാതന്ത്ര്യവും, ജനാധിപത്യ മൂല്യങ്ങളും, പൗരാവകാശവും അപകടത്തിലായ ഇന്ത്യയിലും കേരളത്തിലും കോൺഗസ്സിന്റെ തിരിച്ചു വരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജയ്സൺ ജോസഫ് പറഞ്ഞു.
അമേരിക്കയിലെ പ്രവാസി സമൂഹം നാട്ടിലെ സംഭവ വികാസങ്ങളിൽ കാട്ടുന്ന അതീവമായ താല്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു.