ഒട്ടാവ: താന്‍ അടുത്ത പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായി ഒരു ‘പ്രൊഫഷണല്‍ ബന്ധം’ പുനഃസ്ഥാപിക്കുമെന്ന് കാനഡയിലെ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ തന്റെ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന് ഉറപ്പ് നല്‍കി.
അതേസമയം കാനഡയില്‍ ദൗത്യവുമായി കഴിയുന്ന ഇന്ത്യന്‍നയതന്ത്രജ്ഞര്‍ക്കെതിരെയുള്ള ”ആക്രമണ”ത്തെയും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഹിന്ദുഫോബിയയെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പൊയ്ലിവര്‍ അപലപിക്കുകയും ചെയ്തു.
”ഞങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ഒരു പ്രൊഫഷണല്‍ ബന്ധം ആവശ്യമാണ്. ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. നമ്മുടെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുന്നതും പരസ്പരം ഉത്തരവാദിത്തം കാണിക്കുന്നതും നല്ലതാണ്, പക്ഷേ ഞങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ ബന്ധം ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ഞാന്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമ്പോള്‍ ഞാന്‍ പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നത്.-നേപ്പാള്‍ മാധ്യമമായ നമസ്തേ റേഡിയോ ടൊറന്റോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൊയ്ലിവര്‍ പറഞ്ഞു.
”നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജസ്റ്റിന്‍ ട്രൂഡോ അന്താരാഷ്ട്രതലത്തില്‍ വിലമതിക്കപ്പെടുന്നില്ല എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. അദ്ദേഹം നാട്ടില്‍ കനേഡിയന്‍മാരെ പരസ്പരം എതിര്‍ക്കുകയും വിദേശത്തുള്ള നമ്മളുടെ ബന്ധം തകര്‍ക്കുകയും ചെയ്തു. അദ്ദേഹം വളരെ കഴിവുകെട്ടവനും പ്രൊഫഷണലല്ലാത്തവനുമാണ്, ഇപ്പോള്‍ നമ്മള്‍ ലോകത്തിലെ മിക്കവാറും എല്ലാ പ്രധാന ശക്തികളുമായും വലിയ തര്‍ക്കത്തിലാണ്, അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.-41 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് ചോദിച്ചതിന് മറുപടിയായി പൊയ്ലിവര്‍ പറഞ്ഞു.
ഇന്ത്യയുടെ ദൗത്യങ്ങള്‍ക്കെതിരെ ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച നടന്ന ഖാലിസ്ഥാന്‍ അനുകൂല കാര്‍ റാലികളെ പൊയ്‌ലിവര്‍ അപലപിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്ഫോര്‍ഡ് പട്ടണത്തിലെ വൈഷ്‌ണോദേവി ഹിന്ദു ക്ഷേത്രം ഇന്ത്യാ വിരുദ്ധ പോസ്റ്ററുകള്‍ ഉപയോഗിച്ച് അവഹേളിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
”യാഥാസ്ഥിതികര്‍ വിശ്വാസം, കുടുംബം, സ്വാതന്ത്ര്യം എന്നിവയുടെ ഹിന്ദു മൂല്യങ്ങള്‍ പങ്കിടുന്നു. ഭയമില്ലാതെയും നശിപ്പിക്കാതെയും ആരാധിക്കാനുള്ള കഴിവ് സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നു, ഹിന്ദു മന്ദിരങ്ങള്‍ക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഹിന്ദു നേതാക്കള്‍ക്കെതിരായ ഭീഷണികളെയും പൊതുപരിപാടികളില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരോട് കാണിക്കുന്ന ആക്രമണത്തെയും ഞാന്‍ ശക്തമായി അപലപിക്കുന്നു, ”പൊയ്ലിവര്‍ പറഞ്ഞു.
ഹിന്ദുഫോബിയയെക്കുറിച്ച് അഭിപ്രായപ്പെട്ട പൊയ്ലിവര്‍ പറഞ്ഞു, ‘ഞാന്‍ അതിനെ എതിര്‍ക്കുന്നത് തുടരും, മറ്റെവിടെയും പോലെ ഹിന്ദു മന്ദിരങ്ങളിലെ സ്വത്തിനെയോ ആളുകളെയോ ആക്രമിക്കുന്ന ആര്‍ക്കും ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഞാന്‍ കരുതുന്നു.’
ഏറ്റവും പുതിയ വോട്ടെടുപ്പ് അനുസരിച്ച്, നിലവിലെ ലിബറല്‍ പാര്‍ട്ടിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇരട്ട അക്കത്തില്‍ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ പൊയിലീവര്‍ അടുത്ത കനേഡിയന്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയാണ് കാണുന്നത്.