വാഷിങ്ടണ്‍: ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ഇസ്രായേലികളെയും മോചിപ്പിച്ചതിന് ശേഷം ഗസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിനിര്‍ത്തല്‍ ആവശ്യമാണെങ്കിലും അതിനുമുമ്പ് ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശേഷം നമുക്ക് സംസാരിക്കാം. രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രായേല്‍ സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു ബൈഡന്റെ പ്രസതാവന.
നഹല്‍ ഓസില്‍ നിന്ന് തടവിലാക്കിയ നൂറിറ്റ് കൂപ്പര്‍, യോചെവെദ് ലിഫ്ഷിറ്റ്സ് എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഇവരുടെ ഭര്‍ത്താക്കന്മാരായ അമിറാം കൂപ്പര്‍, ഒദേദ് ലിഫ്ഷിറ്റ്സ് എന്നിവര്‍ ഹമാസിന്റെ ബന്ദികളായി തുടരുകയാണ്.