ചെന്നൈ: മദ്യപിച്ചതിന് ശാസിച്ച അച്ഛനെ മകന്‍ അടിച്ചുകൊന്നു. താംബരത്തിന് സമീപം പുതുവഞ്ചേരി പഞ്ചായത്ത് കോളനിയിലെ മണി (55)യാണ് മകന്‍ ചന്ദ്രു(19)വിന്റെ അടിയേറ്റ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചന്ദ്രുവിനെ മണി ശാസിച്ചിരുന്നു. മദ്യപിച്ചുവന്നാല്‍ ഇനി വീട്ടില്‍ക്കയറ്റില്ലെന്നും പറഞ്ഞു. ഇതേത്തുടര്‍ന്ന് മകനും അച്ഛനും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ കൈയാങ്കളിയിലെത്തി. ഇതിനിടയില്‍ ചന്ദ്രു മണിയെ അടിച്ച് താഴെയിട്ടു. ഗുരുതരമായി പരിക്കേറ്റ മണിയെ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സ ഫലിക്കാതെ ബുധനാഴ്ച രാവിലെ മരിച്ചു.
സംഭവത്തില്‍ സേലയ്യൂര്‍ പോലീസ് ചന്ദ്രുവിനെ അറസ്റ്റുചെയ്തു. ചന്ദ്രുവിന്റെപേരില്‍ കൊലക്കുറ്റത്തിന് കേസെടുത്ത് ആലന്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ചന്ദ്രുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.