Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശബരിമല തീർഥാടനം: മണ്ഡല-മകരവിളക്ക്​ കാലത്തിന്​ മുമ്പ്​ നടപടി പൂർത്തിയാക്കണമെന്ന്​ ഹൈകോടതി

ശബരിമല തീർഥാടനം: മണ്ഡല-മകരവിളക്ക്​ കാലത്തിന്​ മുമ്പ്​ നടപടി പൂർത്തിയാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: സുഗമവും സുരക്ഷിതവുമായ ശബരിമല തീർഥാടനം ഉറപ്പുവരുത്താനുള്ള നടപടി മണ്ഡല-മകരവിളക്ക്​ കാലത്തിന്​ മുമ്പ്​ പൂർത്തിയാക്കണമെന്ന്​ ഹൈകോടതി. ക്രമസമാധാനം, യാത്രസൗകര്യം, അടിസ്ഥാന സൗകര്യം തുടങ്ങിയവയെല്ലാം സീസണ്​ മുമ്പ്​ ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശരംകുത്തിയിലെ ബി.എസ്.എൻ.എൽ ടവറിൽനിന്ന് കേബിൾ മോഷ്ടിക്കുകയും വസ്തുവകകൾക്ക് കേടുപാട് വരുത്തുകയും ചെയ്ത സംഭവത്തിൽ സ്വമേധയ സ്വീകരിച്ച ഹരജിയിലാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.

സുഗമമായ യാത്രസൗകര്യം കെ.എസ്.ആർ.ടി.സിയും ജലവിതരണ നടപടി വാട്ടർ അതോറിറ്റിയും അന്നദാനവും ചുക്കുവെള്ള വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശബരിമല സ്പെഷൽ കമീഷണറും ഉറപ്പുവരുത്തണം. ഇതിന്‍റെ ക്രമീകരണങ്ങൾ അറിയിക്കുകയും​ വേണം. മണ്ഡലം -മകരവിളക്ക് സീസണ് മുമ്പ് ശബരിമല, പമ്പ, നിലക്കൽ മേഖലകളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്ന് ദേവസ്വം ബോർഡിനും നിർദേശം നൽകി.

കൂടുതൽ സി.സി ടി.വികൾ സ്ഥാപിക്കുകയും മുഴുസമയവും നിരീക്ഷണം ഉറപ്പുവരുത്തുകയും വേണമെന്ന്​ നിർദേശിച്ച കോടതി, ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. യാത്രനിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കെ.എസ്.ആർ.ടി.സി അന്ന്​ വിശദീകരിക്കും. അതേസമയം, സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടി സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട ജില്ല പൊലീസ് മേധാവി കോടതിയിൽ സമർപ്പിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments