കോട്ടയം: തിരുവല്ല റ റെയിൽവേ സ്റ്റേഷന്റെ വികസന നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ തിരുവല്ലയിലെത്തിയ സതേൺ റെയിൽവേ ഡിവിഷണൽ മാനേജർ സചീന്ദർ മോഹൻ ശർമ്മയുമായി കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റും യു ഡി എഫ് ജില്ല ചെയർമാനുമായ അഡ്വ.വർഗ്ഗീസ് മാമ്മൻ ചർച്ച നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് മാത്യു അടക്കമുള്ള പ്രമുഖർ ചർച്ചയിൽ പങ്കെടുത്തു.
തിരുവല്ലയിലെ വികസന സാധ്യതകളെക്കുറിച്ച് അഡ്വ.വർഗ്ഗീസ് മാമ്മൻ വിശദമായ റിപ്പോർട്ട് തയാറാക്കി അവതരിപ്പിച്ചു.