Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിനായകന്റേത് കലാപ്രകടനമെന്ന പ്രസ്താവന പ്രതിഷേധാർഹം, സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ല ഇതെന്ന് ചെന്നിത്തല

വിനായകന്റേത് കലാപ്രകടനമെന്ന പ്രസ്താവന പ്രതിഷേധാർഹം, സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ല ഇതെന്ന് ചെന്നിത്തല

തിരുവനന്തപുരം: നടൻ വിനായകന്റെ പൊലീസ് സ്റ്റേഷനിലെ പെരുമാറ്റത്തെക്കുറിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രതികരണം പ്രതിഷേധാർഹമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിനായകന്റെ പെരുമാറ്റത്തെ കലാകാരന്റെ കലാപ്രകടനം ആയി കണ്ടാൽ മതിയെന്നും ആ പ്രകടനം പൊലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നുമായിരുന്നു വിഷയത്തിൽ സജി ചെറിയാൻ പ്രതികരിച്ചത്. വിനായകൻ മദ്യപിച്ച് സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയത് നാട്ടുകാർ കണ്ടതാണെന്നും സാംസ്കാരിക മന്ത്രിക്ക് ചേർന്ന പ്രസ്താവന അല്ല ഇതെന്നും ചെന്നിത്തല പറഞ്ഞു. വിനായകനെ മന്ത്രി പിന്തുണക്കുന്നത് ഇടതു സഹയാത്രികനായതിനാലാണ് എന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

നടൻ വിനായകൻ സ്റ്റേഷൻ ജാമ്യം നൽകിയതിൽ വിമർശനവുമായി ഉമ തോമസ് രംഗത്തെത്തിയിരുന്നു. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ്മ തോമസ്എംഎൽഎ ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം ലഭിച്ച ക്ലിഫ് ഹൗസിൽ നിന്ന് നിർദ്ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജാമ്യമില്ലാത്ത വകുപ്പിട്ട് കേസെടുക്കേണ്ട സംഭവമായിരുന്നു നടന്നത്. പാർട്ടി ബന്ധമുണ്ടെങ്കിൽ പൊലീസിടപെടൽ ഇങ്ങനെയാണ്. ലഹരി പരിശോധന ഫലത്തിന് പോലും കാത്ത് നില്‍ക്കാതെയാണ് വിനായകന് ജാമ്യം നല്‍കിയതെന്നും എംഎല്‍എ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിനും അസഭ്യം പറഞ്ഞതിനും അറസ്റ്റ് ചെയ്ത നടന്‍ വിനായകനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെയായിരുന്നു ഉമ തോമസിന്റെ വിമര്‍ശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments