തിരുവനന്തപുരം: ജില്ലയിൽ സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍നിന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ഒഴിവാക്കി. കോഴിക്കോട് മുസ്ലിം ലീഗ് സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടർന്നാണ് നടപടി.
തിങ്കളാഴ്ച വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ ശശി തരൂരായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറു വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.