കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് കമ്മിഷണര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ്.നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം)വകുപ്പ് പ്രകാരമാണ് കേസ്.
പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു. കോഴിക്കോട് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണം. സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പ് പറച്ചിലായി മാധ്യമ പ്രവർത്തക പോലും കാണുന്നില്ല. മാപ്പ് കൊണ്ട് അവസാനിക്കുന്ന പ്രശ്നവുമല്ല. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചാല്‍ ശക്തമായ നടപടിയെന്നും വനിതാ കമ്മീഷന് അധ്യക്ഷ മുന്നറിയിപ്പ് നല്കി