Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കളമശേരിയിലേത് ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനം; തെറ്റായ പ്രചാരണങ്ങൾ നടത്തരുത്' ഡിജിപി

‘കളമശേരിയിലേത് ഐ ഇ ഡി ഉപയോഗിച്ചുള്ള സ്ഫോടനം; തെറ്റായ പ്രചാരണങ്ങൾ നടത്തരുത്’ ഡിജിപി

കൊച്ചി: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വെറുപ്പ് പടർത്തുന്നവർക്കെതിരെ കർശന  നടപടിയുണ്ടാകുമെന്ന് ഡിജിപിയുടെ മുന്നറിയിപ്പ്. കളമശേരിയിലേത് ഐഇഡി ഉപയോ​ഗിച്ചുള്ള സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചതിന് ശേഷമാണ്  ഡിജിപിയുടെ മുന്നറിയിപ്പ്. സംഭവം മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരെ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. സോഷ്യൽമീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തരുത്. ഭീരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിൽ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments