ദോഹ: ഖത്തറില്‍ ക്രൂയിസ് സീസണിന് തുടക്കമായി. ബഹാമാസില്‍ ക്രിസ്റ്റല്‍ സിംഫണി ആഡംബര കപ്പലാണ് ഈ സീസണില്‍ ആദ്യം ദോഹ തീരത്തെത്തിയത്. 214 യാത്രക്കാരുമായാണ് ക്രിസ്റ്റല്‍ സിംഫണി ഖത്തറിലെത്തിയത്. ക്രൂയിസ് ടൂറിസത്തിന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ പ്രാധാന്യമാണ് ഖത്തര്‍ നല്‍കുന്നത്.
ഇത്തവണ പ്രതീക്ഷിക്കുന്നത് 81 കപ്പലുകള്‍, ഇതില്‍ എട്ടെണ്ണം ആദ്യമായിട്ടാണ് ദോഹയിലേക്ക് വരുന്നത്. ദോഹ നഗരത്തിന്റെ ഹൃദയഭാഗത്താണ് ദോഹ തുറമുഖം സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഷോപ്പിങ്ങിനുമെല്ലാം വളരെ കുറഞ്ഞ സമയം മതിയാകും.
ഖത്തര്‍ നാഷണല്‍ മ്യൂസിയം. ഇസ്ലാമിക് മ്യൂസിയം, മിശൈരിബ് ഡൗൺടൗൺ, ദോഹ കോര്‍ണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളിലേക്ക് നടക്കാവുന്ന ദൂരം മാത്രമാണുള്ളത്. 2.73 ലക്ഷം സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ആഡംബര കപ്പലുകള്‍ വഴി ഖത്തറിലെത്തിയത്.