കൊല്ലം : നേതാക്കന്മാരുടെ പ്രസംഗം തീരും മുൻപേ പാര്‍ട്ടി പ്രവര്‍ത്തകരിൽ ചിലർ സദസ് വിട്ടതിൽ ക്ഷുഭിതനായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കൊല്ലം ജില്ലാ പ്രവർത്തക സമ്മേളനത്തിലാണ് കെ.സുധാകരൻ പാർട്ടി പ്രവർത്തകരെ ശകാരിച്ചത്. തന്റെ പ്രസംഗത്തിനു ശേഷം ഇറങ്ങിപ്പോകാൻ നിന്നവരെയാണ് ആദ്യം അദ്ദേഹം ശാസിച്ചത്. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസംഗത്തിനു ശേഷം ഇറങ്ങിപ്പോകാൻ ഒരുങ്ങിയവരെ വീണ്ടും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വി.ടി.ബൽറാം വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു കെപിസിസി അധ്യക്ഷന്റെ ശകാരം.
പാര്‍ട്ടി പ്രവര്‍ത്തകരിൽ ചിലർ സദസ് വിട്ടതിൽ ക്ഷുഭിതനായി കെ.സുധാകരൻ
RELATED ARTICLES



