കുവൈത്ത് സിറ്റി: കുവൈത്തിൽ കൃത്രിമ വില വർദ്ധനവ് സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിലക്കയറ്റം തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും പരിശോധനകള്‍ കര്‍ശനമാക്കും.
പ്രാദേശിക വിപണിയില്‍ വിലക്കയറ്റം തടയുന്നതിനായി പരിശോധന കര്‍ശനമാക്കി കുവൈത്ത് വാണിജ്യ മന്ത്രാലയം. അവശ്യവസ്തുക്കള്‍ക്ക് അന്യായമായി വില വര്‍ദ്ധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയത്തിലെ നിരീക്ഷണ സംഘം രാജ്യത്തെ മാര്‍ക്കറ്റുകളില്‍ പര്യടനം നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.