ന്യൂഡൽഹി : പ്രമുഖ സംഗീതജ്ഞയും ഡൽഹി സർവകലാശാലയിൽ സംഗീതാധ്യാപികയുമായിരുന്ന പ്രഫ. ലീല ഓംചേരി (94) അന്തരിച്ചു. പ്രഫ. ഓംചേരി എൻ.എൻ.പിള്ളയുടെ ഭാര്യയാണ്. 2008ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ആകാശവാണി ഓഡിഷൻ ബോർഡ്, ദൂരദർശൻ സീരിയൽ സിലക്ഷൻ ബോർഡ് തുടങ്ങിയവയിൽ അംഗമായിരുന്നു ലീല ഓംചേരി. സംഗീതത്തെക്കുറിച്ച് ഇരുന്നൂറിലധികം പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി.