Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു

ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് തിരിതെളിഞ്ഞു

ഷാർജ : 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് വർണാഭമായ ചടങ്ങുകളോടെ ഷാർജ എക്സ്പോ സെന്‍ററിൽ തിരിതെളിഞ്ഞു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ അക്ഷരസുൽത്താൻ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യം ഏവരിലും ആഹ്ളാദം പകർന്നു. ഈ വർഷത്തെ മികച്ച സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട ലിബിയൻ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹിം അൽ കോനിയക്ക്  പുരസ്കാരം സമ്മാനിച്ചു. ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി(എസ് ബിഎ) മേള ഈ മാസം 12ന് സമാപിക്കും. സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com