അബുദബി: യുഎഇ വെള്ളിയാഴ്ച പതാക ദിനമായി ആചരിക്കും. രജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ രാവിലെ പത്ത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, 2004 നവംബര്‍ മൂന്നിന് അധികാരമേറ്റതിന്റെ സ്മരണാര്‍ഥമാണ് യുഎഇ പതാകദിനം ആചരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ സ്ഥാപനങ്ങളിലും പതാക ദിനം ആചരിക്കും. വിവിധ സ്‌കൂളുകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.
സൗദിയില്‍ ഔദ്യോഗിക കാര്യങ്ങൾക്കായി ഇനി ഗ്രിഗോറിയൻ കലണ്ടർ; അംഗീകാരം നൽകി മന്ത്രിസഭ
11-ാമത്തെ വര്‍ഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. 2013 നവംബര്‍ മൂന്നിന് ആദ്യമായി ആചരിച്ച പതാകദിനം രാജ്യം എല്ലാവര്‍ഷവും ആഘോഷിക്കുന്നുണ്ട്. രാജ്യം പതാക ദിനം ആചരിക്കുമ്പോൾ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് ഭരണാധികാരി നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു.